മാനസികരോഗികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ നിയമനിർമാണത്തിനൊരുങ്ങി യു.എ.ഇ

ഹെൽത്ത് അതോറിറ്റികളുടെ അംഗീകാരമില്ലാത്തവർ മാനസിക ചികിൽസ നടത്തുന്നത് നിയമം കർശനമായി വിലക്കും

Update: 2021-02-17 01:26 GMT

മാനസികരോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് യു എ ഇ പുതിയ നിയമനിർമാണത്തിന് ഒരുങ്ങുന്നു. ഫെഡറൽ നാഷണൽ കൗൺസിലിന്റെ ആരോഗ്യ-പരിസ്ഥിതികാര്യ സമിതി ഇക്കാര്യം ചർച്ച ചെയ്തു. നിലവിലെ നിയമത്തിൽ ചില ഭേദഗതികളും സമിതി മുന്നോട്ട് വെക്കുന്നുണ്ട്. മാനസികരോഗികളുടെയും സമൂഹത്തിന്റെയും ക്ഷേമം ഉറപ്പുവരുത്തുന്ന നിയമനിർമാണമാണ് പരിഗണനയിലുള്ളതെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ സമിതിയുടെ സെക്കൻഡ് ഡെപ്യൂട്ടി ചെയർമാൻ നഈമ അബ്ദുല്ല അൽഷഹ്റാൻ ചൂണ്ടിക്കാട്ടി.

ഹെൽത്ത് അതോറിറ്റികളുടെ അംഗീകാരമില്ലാത്തവർ മാനസിക ചികിൽസ നടത്തുന്നത് നിയമം കർശനമായി വിലക്കും. മാനസികരോഗികളുടെ അവകാശരേഖ ചികിൽസാ കേന്ദ്രത്തിൽ പ്രദർശിപ്പിക്കണം. ഇതിന്റെ പകർപ്പ് ബന്ധുക്കൾക്കും രോഗികൾക്കും കൈമാറണം.

Full View

മാനസികപ്രശ്നമുള്ള സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരെ സമൂഹത്തിന്റെ ഭാഗമാക്കാനും ശ്രമിക്കുന്നതാകും പുതിയ നിയമം. ചികിൽസക്ക് വിധേയമാകുന്നതിന് രോഗികളുടെ സമ്മതം നിർബന്ധമാക്കും. ചികിൽസാരീതികൾക്കും നിയന്ത്രണവും നിയമപരിരക്ഷയും ഉറപ്പുവരുത്തുന്നും. പുതിയ നിയമത്തിന്റെ കരട് ഉടൻ എഫ് എൻ സി അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുമെന്ന് സമിതി അറിയിച്ചു.

Tags:    

Similar News