മീഡിയവണ്‍ യൂ ആര്‍ ഓണ്‍ എയര്‍: ആദ്യ ജേതാക്കളായി സഹോദരിമാര്‍

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന യൂ ആര്‍ ഓണ്‍ എയര്‍ വാര്‍ത്താ വായന- റിപ്പോര്‍ട്ടിങ് മല്‍സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു.

Update: 2018-11-04 12:58 GMT

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന യൂ ആര്‍ ഓണ്‍ എയര്‍ വാര്‍ത്താവായന- റിപ്പോര്‍ട്ടിങ് മല്‍സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. ആദ്യ ദിവസം റിപ്പോര്‍ട്ടിങിലും വാര്‍ത്താവായനയിലും സഹോദരിമാരാണ് ജേതാക്കളായത്.

ആദ്യ ദിവസത്തെ വാര്‍ത്താ വായന മല്‍സരത്തില്‍ ഷാര്‍ജ ഔവര്‍ ഔണ്‍ ഇംഗ്ലീഷ് സ്കൂളിലെ ലിയാന ഹാഷിര്‍ ഒന്നാമതെത്തിയപ്പോള്‍ റിപ്പോര്‍ട്ടില്‍ ലിയാനയുടെ കുഞ്ഞു സഹോദരി തഹാനി ഹാഷിറാണ് ഒന്നാതെത്തിയത്. തഹാനി ഹാഷിര്‍ സ്വന്തം ഇംഗീഷ് കവിതാ സമാഹാരം പുറത്തിറക്കിയും കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മാധ്യമപ്രവര്‍ത്തക തന്‍സി ഹാഷിറിന്റെ മക്കളാണ് ഇരുവരും.

Advertising
Advertising

രണ്ടാം ദിവസത്തെ മല്‍സരത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ കൃഷ്ണപ്രിയ സുകുമാരനാണ് വാര്‍ത്താവായനയില്‍ ഒന്നാമതെത്തിയത്. റിപ്പോര്‍ട്ടിങില്‍ ഡല്‍ഹി പ്രൈവറ്റ് സ്കൂളിലെ ഫാദിയ അഷ്റഫ് ഒന്നാമതെത്തി.

Full ViewFull View
Tags:    

Similar News