ഇടവേളക്ക് ശേഷം അബൂദബിയില്‍ ഊബര്‍ തിരിച്ചെത്തുന്നു

നിരക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2016 ലാണ് ഊബര്‍ അബൂദബി സര്‍വീസ് അവസാനിപ്പിച്ചത്.

Update: 2018-11-19 22:37 GMT

അബൂദബി നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഊബര്‍ സേവനം പുനരാരംഭിക്കുന്നു. രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഊബര്‍ അബൂദബിയില്‍ തിരിച്ചെത്തുന്നത്.

യു.എ.ഇ സ്വദേശികള്‍ക്കും അവരുടെ സ്വന്തം കാറുകള്‍ ഊബറില്‍ രജിസ്റ്റര്‍ ചെയ്ത് ഡ്രൈവറായി ജോലി ചെയ്യാം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അബൂദബിയില്‍ ഊബര്‍ തിരിച്ചെത്തുന്നത്. നിരക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2016 ലാണ് ഊബര്‍ അബൂദബി സര്‍വീസ് അവസാനിപ്പിച്ചത്. അബൂദബി ഗതാഗത വകുപ്പിന് കീഴിലെ ഇന്റഗ്രേറ്റ‍ഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററിന്റെ കീഴിലാണ് ഊബര്‍ പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച ധാരണയില്‍ ഗതാഗത വകുപ്പും കമ്പനിയും ഒപ്പിട്ടു.

Advertising
Advertising

മറ്റ് ടാക്സികള്‍ക്ക് സമാനമായ നിരക്കായിരിക്കും ഊബര്‍ ടാക്സികളും ഈടാക്കുക. കിലോമീറ്ററിന് 2 ദിര്‍ഹം 25 ഫില്‍സ് ഈടാക്കും. സമയം അടിസ്ഥാനമാക്കിയാല്‍ മിനിറ്റിന് 25 ഫില്‍സ് ചാര്‍ജ് വരും. മിനിറ്റിന് അഞ്ച് ഫില്‍സ് വെയിറ്റിങ് ചാര്‍ജ് ഈടാക്കും. ബുക്കിങിന് ഈടാക്കുന്ന 5 ദിര്‍ഹത്തിന് പുറമേ 15 ദിര്‍ഹം മിനിമം ചാര്‍ജ് വരും. രാത്രി പകല്‍ നിരക്കുകളിലും പൊതു അവധി ദിവസത്തെ നിരക്കുകളിലും മാറ്റമുണ്ടാകും. സേവനം അവസാനിപ്പിച്ച കാരീം ടാക്സിയും അബുദബിയില്‍ അടുത്തിടെ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു.

Full View
Tags:    

Similar News