യു.എ.ഇ സെെനികര്‍ക്ക് ആദരമര്‍പ്പിച്ച് മലയാളിയുടെ സംഗീത ആല്‍ബം

യു.എ.ഇ ദേശീയ ദിനാഘോഷത്തന്റെ ഭാഗമായാണ് സംഗീത ആല്‍ബം പുറത്തിറക്കിയിട്ടുള്ളത്.

Update: 2018-11-28 13:48 GMT

യു.എ.ഇ ദേശീയ ദിനാഘോഷ ഭാഗമായി ധീര സൈനികർക്ക് ആദരമർപ്പിച്ച് മലയാളിയുടെ ഹിന്ദി സംഗീത ആൽബം. ‘ഡയമണ്ട് ഫോർ യു’ എന്ന സംഗീത ആൽബ പരമ്പരയിലൂടെ ശ്രദ്ധേയനായ ആലപ്പുഴ സ്വദേശി സുൽഫിക്ക് ആണ് യു.എ.ഇ സൈനികരെ വാഴ്ത്തിക്കൊണ്ടുള്ള ഗാന ദൃശ്യാവിഷ്‌കരണം നടത്തിയിരിക്കുന്നത്.

യുദ്ധത്തിൽ പരിക്കേറ്റ ഒരു സൈനികന് സമൂഹത്തിൽ ലഭിക്കുന്ന ആദരവാണ് വീഡിയോയുടെ ആശയം. ഗാനം ആലപിച്ചതും വീഡിയോ സംവിധാനം നിർവഹിച്ചതും സുൽഫിക്ക് തന്നെ. ഹോണർ പ്രകാശനം ദുബൈയിൽ സീടെക് സൊലൂഷൻസ് ചെയർമാൻ അബൂബക്കറിന് നൽകി ചലച്ചിത്ര സംവിധായകൻ അജ്മൽ നിർവഹിച്ചു. ഉമ്മു അൽ ഖുവൈനിലെ ശൈഖ് സയീദ് അബ്ദുല്ല സയീദ് അൽ ശർഖി മുഖ്യാതിഥി ആയിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന എല്ലാ സൈനികർക്കും ആൽബം സമർപ്പിക്കുന്നതായി സുൽഫിക്ക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertising
Advertising

ഹോണർ എന്ന പേരിലുള്ള പുതിയ ആൽബം ബുധനാഴ്ച യുട്യൂബിൽ പുറത്തിറക്കും. ഹോണറിന്റെ ഛായഗ്രാഹകണം മണി കൂക്കലും സംഗീത സംവിധാനം പ്രവാസി മലയാളി രതീഷ് റോയിയുമാണ് നിർവഹിച്ചിരിക്കുന്നത്. നേരത്തെ, പ്രളയക്കെടുതിയിൽ അകപ്പെട്ട ഒരു മലയാളിയോട് അറബ് സമൂഹം കാണിക്കുന്ന കാരുണ്യം പ്രമേയമാക്കി സംഗീത ആൽബം ചെയ്തിരുന്നു സുൽഫിക്ക്. ‘മെക്സിക്കൻ അപാരത’ ഉൾപ്പെടെ വിവിധ സിനിമകളിൽ പിന്നണി പാടിയിട്ടുള്ള സുല്‍ഫിക്ക്, ഇതിനകം ഒമ്പത് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

Tags:    

Similar News