2018ലെ യു.എ.ഇ കാഴ്ചകള്‍; നികുതി വന്ന വര്‍ഷം, പൊതുമാപ്പും പുതിയ വിസകളും
യു.എ.ഇയുടെ സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട വര്‍ഷമാണ് 2018. മൂല്യവര്‍ധിത നടപ്പാക്കി കൊണ്ടാണ് യു.എ.ഇ 2018 നെ വരേവറ്റത്
യു.എ.ഇ നിവാസികള്‍ നികുതി സമ്പ്രദായം പരിചയപ്പെട്ട വര്‍ഷമായിരുന്നു 2018. അനധികൃതാമസക്കാരായ പ്രവാസികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചതും ദീര്‍ഘകാല വിസകള്‍ അനുവദിച്ചതും ഈവര്‍ഷത്തിലാണ്. രാഷ്ട്രപിതാവിന്റെ നൂറാം ജന്മവര്‍ഷമായതിനാല്‍ 2018 യു.എ.ഇക്ക് സായിദ് വര്‍ഷം കൂടിയായിരുന്നു. കടന്നുപോകുന്ന വര്‍ഷത്തിലെ യു.എ.ഇ കാഴ്ചകള്‍ കാണാം.
യു.എ.ഇയുടെ സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട വര്‍ഷമാണ് 2018. മൂല്യവര്‍ധിത നടപ്പാക്കി കൊണ്ടാണ് യു.എ.ഇ 2018 നെ വരേവറ്റത്. ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ക്ക് അഞ്ച് ശതമാനം വാറ്റ് നല്‍കാന്‍ തുടങ്ങി പ്രവാസികളും സ്വദേശികളും. വിസാ നിയമംലംഘിച്ച പ്രവാസികള്‍ക്ക് പിഴഒഴിവാക്കി യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചു. അഞ്ച് മാസം വരെ പൊതുമാപ്പ് നീട്ടി.
താമസ - കുടിയേറ്റ മേഖലയിലെ നിയമത്തിലും വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ജോലി നഷ്ടപ്പെട്ടവര്‍ക്കും വിധവകള്‍ക്കും രാജ്യത്ത് തുടരാന്‍ പുതിയ വിസ, നിക്ഷേപകര്‍ക്കും മിടുക്കരായ വിദ്യാര്‍ഥികള്‍ക്കും, ഗവേഷകര്‍ക്കും ദീര്‍ഘകാല വിസ.
ഇന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിക്ക് ദുബൈയില്‍ ആക്സ്മിക അന്ത്യം സംഭവിച്ചതും കഴിഞ്ഞ വര്‍ഷമായിരുന്നു.
പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങാകാന്‍ യു എ ഇയുടെ സഹായപ്രഖ്യാപനം. നവകേരള നിര്‍മാണത്തിന് പിന്തുണ തേടി മുഖ്യമന്ത്രി യു.എ.ഇയിലെത്തി. യു.എ.ഇ സ്വന്തമായി വികസിപ്പിച്ച ഖലീഫ സാറ്റ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് കുതിച്ചു. ഖലീഫ യൂനിവേഴ്സിറ്റിയെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച മൈ സാറ്റും ബഹിരാകാശത്തേക്ക്.
ദുബൈ മണ്ണില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ വീണ്ടും ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനം അബൂദബിയില്‍ ഇറങ്ങി ചരിത്രം കുറിച്ചു.
യു.എ.ഇയില്‍ മീഡിയവണ്ണിനും 2018 നേട്ടങ്ങളുടേതായിരുന്നു. ദുബൈ ഗ്ലോബല്‍വില്ലേജില്‍ കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് മീഡിയവണ്‍ പ്രവാസോല്‍സവം. ഗ്ലോബല്‍ വില്ലേജിന്റെ മാധ്യമ പുരസ്കാരവും യു.എ.ഇ എക്സ്ചേഞ്ച് ചിരന്തന മാധ്യമ പുരസ്കാരവും മീഡിയവണ്ണിനെ തേടിയെത്തി.
ശൈഖ് സായിദിന്റെ ജന്മശതാബ്ദിയും ഗാന്ധിജിയുടെ നൂറ്റിഅന്പതാം ജന്മവാര്‍ഷികവും ഒന്നിച്ചെത്തിയ വര്‍ഷം. സായിദ് വര്‍ഷത്തില്‍ അബൂദബിയില്‍ ഗാന്ധിജി-സായിദ് ഡിജിറ്റല്‍ മ്യൂസിയം ഒരുങ്ങി. 2019 യു.എ.ഇക്ക് സഹിഷ്ണുതാ വര്‍ഷമാണ്. പ്രതീക്ഷയോടെ പ്രത്യാശയോടെ യു എ ഇക്കൊപ്പം പുതുവര്‍ഷത്തിലേക്ക് ടീം മീഡിയവണ്‍ ദുബൈ.