അജ്മാനിലെ കോവിഡ് ഐസൊലേഷൻ സെന്ററിലെ അവസാന രോഗിയും രോഗമുക്തനായി

മധുരം വിളമ്പിയും കൈയടിച്ചുമാണ് ഐസോലേഷൻ സെന്ററിൽ നിന്നും അവാസനത്തെയാളെ യാത്രയാക്കിയത്

Update: 2020-08-13 22:02 GMT
Advertising

അജ്മാനിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ഐസൊലേഷൻ സെന്ററിലെ അവസാനരോഗിയും രോഗ മുക്തനായി പുറത്തിറങ്ങി. ഇതോടെ അജ്മാനിലെ ഐസൊലേഷൻ സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു

മധുരം വിളമ്പിയും കൈയടിച്ചുമാണ് ഐസോലേഷൻ സെന്ററിൽ നിന്നും അവാസനത്തെയാളെ യാത്രയാക്കിയത്.

യു.എ.ഇ ആരോഗ്യമന്ത്രാലയം, അജ്മാൻ കെ.എം.സി.സി, മെട്രോ മെഡിക്കൽ സെന്റർ എന്നിവ സംയുകത്മായാണ് നാലുമാസത്തോളം കോവിഡ് രോഗികൾക്ക് ഇവിടെ ചികിൽസ നൽകിയത്.

അജ്മാൻ പൊലീസ് മേധാവി ബ്രിഗേഡിയർ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി, ആരോഗ്യമന്ത്രാലയം ഡയറക്ടർ ഹമദ് തര്യം അൽ ശംസി, അബ്ദുൽ അസീസ് അൽ വഹേദി, നാഷണൽ കെ.എം.സി.സി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്‍യുദ്ദീൻ, അജ്മാൻ കെ.എം.സി.സി പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ, മെട്രോ മെഡിക്കൽ സെന്റർ എം.ഡി ഡോ.ജമാൽ എന്നിവർ അവസാന അന്തേവാസിയെ യാത്രയക്കാൻ എത്തിയിരുന്നു.

Full View

കോവിഡ് സെന്ററിൽ സേവനമനുഷ്ടിച്ച ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും അധികൃതർ പ്രത്യേകം അഭിന്ദനം അറിയിച്ചു.

Tags:    

Similar News