ദുബൈയിൽ വാക്സിനെടുക്കാത്ത സ്കൂൾ ജീവനക്കാർക്ക് ആഴ്ചയിൽ പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും ഈ നിബന്ധന ബാധകമാണ്. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത പക്ഷം ഇവർ ഓരോ ഏഴ് ദിവസം കൂടുമ്പോഴും പി.സി.ആർ പരിശോധനക്ക് വിധേയമാകണം.
ദുബൈയിൽ വാക്സിനെടുക്കാത്ത സ്കൂൾ ജീവനക്കാർക്ക് ആഴ്ചയിൽ പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി. ഈ മാസം 11 മുതൽ പുതിയ നിബന്ധന നിലവിൽ വരും. ഓൺലൈൻ ക്ലാസെടുക്കുന്നവർക്കും ഇതിൽ ഇളവില്ല.
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും ഈ നിബന്ധന ബാധകമാണ്. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത പക്ഷം ഇവർ ഓരോ ഏഴ് ദിവസം കൂടുമ്പോഴും പി.സി.ആർ പരിശോധനക്ക് വിധേയമാകണം. ഓൺലൈൻ വഴി പ്രവർത്തിക്കുന്നവർക്കും കാമ്പസിൽ ജോലി ചെയ്യുന്നവർക്കും ഇക്കാര്യത്തിൽ ഇളവില്ലെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു. നഴ്സറികൾ മുതൽ യൂനിവേഴ്സിറ്റികൾ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ നിയമം അനുസരിക്കണം.
അതേസമയം, വാക്സിൻ സ്വീകരിക്കാൻ ആരോഗ്യപരമായ തടസമുള്ളവർ, വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർ എന്നിവർക്ക് ഇളവുണ്ടാകും. ദുബൈയിൽ റമദാനിൽ ഇശാഹ് പ്രാർഥനക്കായി ബാങ്ക് വിളിച്ചാൽ അഞ്ച് മിനിറ്റനകം ജമാഅത്ത് നമസ്കാരം ആരംഭിക്കണമെന്ന് മതകാര്യവകുപ്പ് നിർദേശിച്ചു. ഇശാഹും തറാവീഹും അടക്കം അരമണിക്കൂറിൽ നമസ്കാരം പൂർത്തിയാക്കി പള്ളികൾ അടക്കണമെന്നും നിർദേശമുണ്ട്.