യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണ പേടകത്തില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്ത്
ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 25,000 കിലോമീറ്റർ അകലെ നിന്നുള്ളതാണ് ആദ്യചിത്രം
Update: 2021-02-14 09:45 GMT
യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണ പേടകം ഹോപ് പ്രോബ് പകർത്തിയ ചൊവ്വയുടെ ആദ്യ ചിത്രം ഭൂമിയിൽ എത്തി. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 25,000 കിലോമീറ്റർ അകലെ നിന്നുള്ളതാണ് ആദ്യചിത്രം.
من ارتفاع ٢٥ ألف كم عن سطح الكوكب الأحمر .. أول صورة للمريخ بأول مسبار عربي في التاريخ
— HH Sheikh Mohammed (@HHShkMohd) February 14, 2021
The first picture of Mars captured by the first-ever Arab probe in history, 25,000 km above the Red Planet's surface pic.twitter.com/Qgh2Cn3JPF
യു.എ.ഇ ഉപ സർവ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനാണ് ചിത്രം പങ്കുവെച്ചത്. പുതിയ കണ്ടെത്തലുകൾക്കും ഗവേഷണങ്ങൾക്കും പ്രതീക്ഷ പകരുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.