കുറഞ്ഞ വിലയ്ക്ക് അഞ്ഞൂറ് ഭക്ഷ്യവസ്തുക്കള്‍: റമദാനിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍

വ്യാപാര വാണിജ്യ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയതായി അധികൃതര്‍

Update: 2021-03-06 01:29 GMT

ഖത്തറില്‍ റമദാനിനെ വരവേല്‍ക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. കുറഞ്ഞ വിലയ്ക്ക് അഞ്ഞൂറ് ഭക്ഷ്യവസ്തുക്കള്‍ റമദാനിന് ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രാലയം അറിയിച്ചു. വ്യാപാര വാണിജ്യ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയതായും അധികൃതര്‍ അറിയിച്ചു

ഭക്ഷ്യവകുപ്പിലെ ഉന്നത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ജാബര്‍ അല്‍ത്താനി ദേശീയ ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ തവണകള്‍ പോലെ ഇക്കുറിയും അഞ്ഞൂറ് ഭക്ഷ്യവസ്തുക്കള്‍ മിതമായ നിശ്ചിത വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

Advertising
Advertising

ഗുണമേന്മയുള്ള പഴം, പച്ചക്കറികള്‍ കടകളില്‍ ഉറപ്പാക്കുന്നതിനായി പരിശോധനകള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മത്സ്യമാംസ്യമാര്‍ക്കറ്റുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കൂടിയ വിലയ്ക്ക് ഇത്തരം വസ്തുക്കള്‍ വില്‍ക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പരിശോധനകള്‍ വഴി കഴിഞ്ഞിട്ടുണ്ട്. ഹോം ഡെലിവറി വ്യാപാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നുണ്ട്. ഇത്തരം ഇ ഷോപ്പുകളുടെ സാധനങ്ങളുടെ വില നിലവാരം, ഗുണനിലവാരം തുടങ്ങിയവ പരിശോധിച്ചു വരുന്നുണ്ട്. ഉപഭോക്താക്കളില്‍ നിന്നുള്ള പരാതികള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി വര്‍ധിച്ചുവരുന്നുണ്ട്. അതിനാല്‍ തന്നെ നടപടികളും ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Full View
Tags:    

Similar News