ഉദ്ഘാടനത്തിനെത്തി, അവസാനം കബഡി കളിച്ച് റോജ

ചിറ്റൂരിലെ അന്തര്‍ ജില്ലാ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യാനാണ് റോജ എത്തിയത്

Update: 2021-03-10 04:49 GMT
Advertising

താഴെത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന് തെന്നിന്ത്യയുടെ താരമായി തിളങ്ങിയ നടിയാണ് റോജ. പിന്നീട് രാഷ്ട്രീയത്തിലെത്തിയിട്ടും റോജ വിജയയാത്ര തുടര്‍ന്നു. കബഡി കളിക്കുന്ന റോജയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കബഡി മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എല്‍.എ കൂടിയായ റോജ കബഡി കളിച്ച് കൂടി നിന്നവരുടെ കയ്യടി നേടുകയായിരുന്നു.

ये भी पà¥�ें- കിണര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആന്ധ്രാപ്രദേശ് എം.എല്‍.എക്ക് പുഷ്പവൃഷ്ടിയോടെ സ്വീകരണം

ചിറ്റൂരിലെ അന്തര്‍ ജില്ലാ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യാനാണ് റോജ എത്തിയത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. മത്സരം കാണാന്‍ സംഘാടകര്‍ റോജയോട് അഭ്യര്‍ഥിച്ചു. കുട്ടിക്കാലത്തു താനും കബഡി കളിച്ചിരുന്നുവെന്ന പറഞ്ഞ റോജ കളിയില്‍ പങ്കെടുത്തു.

റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തില്‍ ഇറങ്ങിയത്. അടുത്ത റൗണ്ടില്‍ എതിരാളികള്‍ക്കു വേണ്ടിയും റോജ ഇറങ്ങി. വിസിലടിച്ചും ആര്‍പ്പുവിളിച്ചുമാണ് നാട്ടുകാര്‍ റോജയുടെ കബഡി കളിയെ സ്വീകരിച്ചത്.

Tags:    

Similar News