ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കുഞ്ഞാലിക്കുട്ടി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നു-എ.വിജയരാഘവന്‍

സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ നിലവിലെ രീതിയില്‍ മാറ്റം വേണമെന്നാണ് കോടതിവിധി. തെറ്റായ പ്രചാരണങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കാനാണ് എല്ലാവരുമായി ആശയവിനിമയം നടത്തിയത്.

Update: 2021-07-17 09:36 GMT

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ താല്‍പര്യമാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം കേരളം നിരാകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ നിലവിലെ രീതിയില്‍ മാറ്റം വേണമെന്നാണ് കോടതിവിധി. തെറ്റായ പ്രചാരണങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കാനാണ് എല്ലാവരുമായി ആശയവിനിമയം നടത്തിയത്. പുതിയ മാനദണ്ഡപ്രകാരം ആര്‍ക്കും ആനുകൂല്യം കുറയുന്നില്ല. അധികച്ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന രീതിയിലാണ് തീരുമാനമെടുത്തത്.

വിഷയം വഴിതിരിച്ചുവിടാനാണ് ലീഗ് ശ്രമിക്കുന്നത്. 80:20 അനുപാതം ലീഗ് ഭരണത്തിലിരിക്കുമ്പോഴും നടപ്പാക്കിയിട്ടുണ്ട്. കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ സാഹചര്യം രൂപപ്പെട്ടത്. ലീഗ് മാത്രമാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാടെടുത്തത്. ലീഗിന്റെ വാദത്തിന് പ്രസക്തിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News