വിവാഹവേദിയിലേക്ക് വധൂവരന്മാരുടെ 'ജെ.സി.ബി യാത്ര'; വൈറലായി വീഡിയോ

പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗുലാം അബ്ബാസ് വീഡിയോ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായത്

Update: 2021-10-03 16:09 GMT
Editor : Dibin Gopan | By : Web Desk

വിവാഹം വ്യത്യസ്തമായി നടത്താന്‍ ആഗ്രഹിക്കുന്നവരായിരിക്കും പലരും. ഇതിനോടകം തന്നെ നിരവധി വിവാഹ ആഘോഷങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ വ്യത്യസ്തമായ ഒരു വിവാഹ ആഘോഷമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പാകിസ്താനാലെ ഹുന്‍സ വാലിയില്‍ നടന്ന ഒരു വിവാഹത്തില്‍ വധുവും വരനും വിവാഹവേദിയിലേക്ക് എത്തിയത് ജെസിബിയിലാണ്. കൗതുകത്തോടൊപ്പം ഭീതികൂടി നിറയ്ക്കുന്നതാണ് വീഡിയോ. പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗുലാം അബ്ബാസ് വീഡിയോ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായത്.

വരനും വധുവും ജെസിബിയുടെ ലോഡിങ് ബക്കറ്റ് ഏരിയയില്‍ നിന്നാണ് യാത്ര ചെയ്യുന്നത്. ജെസിബിക്ക് ചുറ്റും ആര്‍പ്പുവിളികളോടെ ആളുകള്‍ ഓടുന്നതും വീഡിയോയില്‍ കാണാം. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.\

Advertising
Advertising

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News