ഗ്യാസും വേണ്ട, തീയും വേണ്ട, സ്‌കൂട്ടറിന്റെ സീറ്റിൽ ചൂടുദോശ ചുട്ടെടുത്ത് യുവാവ്... കൊടുംചൂടിൽ വൈറലായി വീഡിയോ

വീടിന്റെ മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിൽ 'ദോശ ചുടുന്ന' യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

Update: 2022-06-10 09:24 GMT
Editor : Dibin Gopan | By : Web Desk
Advertising

ഹൈദരാബാദ്: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കനത്ത ചൂടാണ്. പലയിടത്തും ഉഷ്ണതരംഗം ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ വൈറലാകുന്നത് ഹൈദരാബാദിൽ നിന്നുള്ള ഒരു വീഡിയോ ആണ്.

വീടിന്റെ മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിൽ 'ദോശ ചുടുന്ന' യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വെസ്പ സ്‌കൂട്ടറിലാണ് ഇയാൾ ദോശ ചൂടുന്നത്. 40 ഡിഗ്രി സെൽഷ്യസ് താപനിലയിൽ 'വെസ്പ ദോശ' ചുടുന്ന വ്യക്തി എന്നാണ് വീഡിയോയുടെ തലക്കെട്ടിൽ ചേർത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇതിനോടകം 39.4 മില്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.


വീഡിയോക്ക് താഴെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിൽ മാത്രമല്ല രാജ്യത്തെ പലയിടത്തും ഇത് തന്നെയാണ് അവസ്ഥയെന്നാണ് കമന്റിൽ ആളുകൾ പറയുന്നത്. വീഡിയോ വ്യാജമാണെന്നും പറയുന്നവരുണ്ട്. അതേസമയം, രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ചൂട് ഉയരുകയാണ്. 122 വർഷത്തിന് മുമ്പാണ് രാജ്യത്ത് ഇത്രയധികം ചൂട് രേഖപ്പെടുത്തിയത്

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News