GEN Z ഇപ്പോൾ ഫുൾ 80s വൈബിൽ! 80-കളിൽ നമ്മൾ എങ്ങനെയുണ്ടാകുമായിരുന്നു? ChatGPTയിൽ നോക്കാം
പഴയകാല ഫാഷനും വിന്റേജ് ഫോട്ടോ ലുക്കും ഒക്കെ ചേർന്നുള്ള സ്വന്തം AI വേർഷൻ
ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ ഫുൾ 80s വൈബ് ആണല്ലോ! സോഷ്യൽ മീഡിയയിൽ വീണ്ടും ട്രെൻഡാകുന്നത് 80-കളിലെ ലുക്കും ഫാഷനും ഹെയർസ്റ്റൈലുമൊക്കെ. ഇപ്പോൾ വൈറലാകുന്ന മറ്റൊരു ട്രെൻഡാണ് “What would I look like in the 80s?” എന്ന ChatGPT പ്രോംപ്റ്റ്.
ഇപ്പോഴത്തെ ഒരു ഫോട്ടോ നൽകിയാൽ, 80-കളിലെ സ്റ്റൈലിൽ താൻ എങ്ങനെയുണ്ടാകുമായിരുന്നുവെന്ന് AIയുടെ സഹായത്തോടെ പരീക്ഷിച്ചുനോക്കാം. അന്നത്തെ ഫാഷൻ, ഹെയർസ്റ്റൈൽ, വസ്ത്രധാരണം, ഫോട്ടോഗ്രഫി സ്റ്റൈൽ എന്നിവയെല്ലാം ചേർത്താണ് ചിത്രത്തിന് 80s ലുക്ക് നൽകുന്നത്.
80s ലുക്കിൽ നിങ്ങളും ഒന്ന് നോക്കിയാലോ?
നിങ്ങളുടെ ഒരു ക്ലിയർ ഫോട്ടോ ChatGPTയിൽ അപ്‌ലോഡ് ചെയ്ത് താഴെ കൊടുത്തിരിക്കുന്ന പ്രോംപ്റ്റ് നൽകാം:
“What would I have looked like in the 80s? Transform this photo into an authentic 1980s look while keeping my facial features and identity unchanged. Add realistic 80s fashion, hairstyle, makeup and vintage photography aesthetics.”
അത്ര തന്നെ!
പിന്നെ കിട്ടുന്നത് ഫുൾ 80s വൈബ്! പഴയകാല ഫാഷനും വിന്റേജ് ഫോട്ടോ ലുക്കും ഒക്കെ ചേർന്നുള്ള സ്വന്തം AI വേർഷൻ.
നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ… നമ്മുടെ 80s വേർഷൻ എങ്ങനെയായിരുന്നു എന്ന് അറിയേണ്ടേ?