'ചത്താലും കരയൂലാ, കരഞ്ഞാല്‍ എന്‍റെ മേക്കപ്പ് പോകും'

വിവാഹ ദിനത്തില്‍ ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടുകാരോട് യാത്ര പറയുന്ന ഇഷിത തുക്രാല്‍ എന്ന യുവതിയുടെ വീഡിയോയാണ് എല്ലാവരിലും ചിരിയുണര്‍ത്തുന്നത്

Update: 2021-10-28 03:08 GMT
Editor : Nisri MK | By : Web Desk

വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്കു പോവുക എന്നത് ഏതൊരു പെണ്‍കുട്ടിയേയും സംബന്ധിച്ച് വേദനാജനകമായ കാര്യമാണ്. വീട്ടുകാരോട് യാത്ര പറയുമ്പോള്‍ കണ്ണീരൊഴുക്കുന്ന വധുക്കളുടെ വീഡിയോകളാണ് നമ്മള്‍ എപ്പോഴും കാണാറുള്ളത്. എന്നാല്‍ വിവാഹദിനത്തില്‍ നിറ ചിരിയോടെ വീട്ടുകാരോട് യാത്ര പറഞ്ഞ്, കരഞ്ഞാല്‍ തന്‍റെ മേക്കപ്പ് പോകുമെന്ന് പറയുന്ന വധുവിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വിവാഹ ദിനത്തില്‍ ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടുകാരോട് യാത്ര പറയുന്ന ഇഷിത തുക്രാല്‍ എന്ന യുവതിയുടെ വീഡിയോയാണ് എല്ലാവരിലും ചിരിയുണര്‍ത്തുന്നത്.

Advertising
Advertising
Full View

യാത്ര പറയവേ നിറ കണ്ണുകളോടെ നിൽക്കുന്ന അമ്മയെ ആശ്വസിപ്പിക്കുകയാണ് ഇഷിത. ഇതിനിടേ ഇഷിത പറഞ്ഞ വാക്കുകളാണ് ഏവരിലും ചിരി പടര്‍ത്തിയത്. തനിക്കിപ്പോൾ കരയാൻ പറ്റില്ലെന്നും മേക്കപ്പ് ഉണ്ടെന്നും ഫോട്ടോകൾ എടുക്കാനുണ്ടെന്നുമാണ് ഇഷിത അമ്മയോട് പറയുന്നത്.

ഏറ്റവും മനോഹരമായ യാത്ര പറച്ചിൽ എന്നാണ് വീഡിയോക്ക് താഴെ പലരും കമന്‍റ് ചെയ്യുന്നത്. വിവാഹ ദിനത്തില്‍ ഇങ്ങനെ ആനന്ദിക്കുകയാണ് വേണ്ടതെന്നാണ് ചിലരുടെ കമന്‍റ്. എന്നാല്‍ അമ്മയുടെ വിഷമം മനസിലാക്കാത്ത മകളെന്ന വിമര്‍ശനവുമായി ചിലര്‍ രംഗത്തു വന്നിട്ടുണ്ട്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News