സൂപ്പര്‍മാനെ ബസ്സിടിച്ചു!: വീഡിയോ വൈറല്‍

സൂപ്പർമാന്‍റെ വേഷമണിഞ്ഞ് പ്രാങ്കിനിറങ്ങിയ കൊമേഡിയനെ നടുറോഡില്‍ ബസ് ഇടിച്ചിട്ടു

Update: 2021-06-04 06:46 GMT
By : Web Desk

സൂപ്പർമാന്‍റെ വേഷമണിഞ്ഞ് പ്രാങ്കിനിറങ്ങിയ കൊമേഡിയനെ നടുറോഡില്‍ ബസ് ഇടിച്ചിട്ടു. മെയ് 30 നാണ് സംഭവം നടന്നത്. ഇതിന്‍റെ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബ്രസീലിലെ ബരാഡോസ് മുനിസിപ്പാലിറ്റിയിൽ വെച്ചാണ് സംഭവമുണ്ടായത്. ലൂയിസ് റിബെയ്റോ എന്ന കൊമോഡിയനാണ് സൂപ്പര്‍മാന്‍റെ വേഷത്തില്‍ വൈറലായ വീഡിയോയിലുള്ളത്. ഒരു കൈയിൽ മൈക്രോഫോണ്‍ പിടിച്ച് മറ്റേ കൈ കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന ബസിനെ തടഞ്ഞു നിര്‍ത്താനായിരുന്നു ലൂയിസ് റിബെയ്റോയുടെ ശ്രമം . 'സൂപ്പർമാൻ' ശക്തി ഉപയോഗിച്ച് ബസ്സ് തടഞ്ഞുനിർത്തുന്നത് അഭിനയിക്കാനായിരുന്നു അദ്ദേഹം നടുറോട്ടിലിങ്ങിയത്.

Advertising
Advertising

എന്നാല്‍ റിബെയ്റോയുടെ ടൈമിങ് പിഴയ്ക്കുകയും ബസ് വന്ന് ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം മുന്നിലേക്ക് തെറിച്ചുവീഴുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഭാഗ്യത്തിന് പരിക്കുകളില്ലാതെ ലൂയിസ് റിബെയ്റോ രക്ഷപ്പെട്ടു. പത്തുവർഷത്തിലധികമായി 'സൂപ്പർമാൻ' വേഷത്തിലാണ് ബ്രസീലിൽ റിബെയ്റോയുടെ നടപ്പ്.

തുടർന്ന് താൻ ഉരുക്കുകൊണ്ടാണ് നിർമിക്കപ്പെട്ടിട്ടുള്ളതെന്ന് ഇപ്പോള്‍ മനസ്സിലായി എന്ന് പറഞ്ഞുകൊണ്ട് റിബെയ്റോ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. അപ്പോഴും പിറകിലായി ആ ഇടിച്ച ബസ് കാണാം. ആദ്യം തന്നെ ഇടിച്ച വാഹനത്തിന്‍റെ ബ്രേക്ക് ക്വാളിറ്റി സംബന്ധിച്ച് പൊലീസിൽ പരാതിപ്പെടുമെന്ന് തമാശയായി റിബെയ്റോ പറയുന്നുണ്ടെങ്കിലും തനിക്കിതില്‍ പരാതിയില്ലെന്ന് ഉടനെ അദ്ദേഹം തിരുത്തുന്നുണ്ട്. മാത്രമല്ല, എല്ലാത്തിന്‍റെയും ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും താനാണ് തെറ്റ് ചെയ്തതെന്നും റിബെയ്റോ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തു. 

Full View


Tags:    

By - Web Desk

contributor

Similar News