മുന്‍ ഇൻഫോ മാധ്യമം എഡിറ്റര്‍ വി.കെ അബ്ദു അന്തരിച്ചു
ഡി ഫോർ മീഡിയ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
Update: 2021-02-10 03:01 GMT
കേരളത്തിലെ ആദ്യകാല കമ്പ്യൂട്ടര്‍ അധിഷ്ഠിത മാധ്യമപ്രവര്‍ത്തകനും ഇൻഫോ മാധ്യമം എഡിറ്ററുമായിരുന്ന ഇരുമ്പുഴി വർദ ഹൗസിൽ വാളക്കുണ്ടിൽ വി.കെ അബ്ദു അന്തരിച്ചു. 73 വയസായിരുന്നു. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഡി ഫോർ മീഡിയ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്കാരം ബുധൻ രാവിലെ 11ന് മലപ്പുറം ഇരുമ്പുഴി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
ഭാര്യ: ഖദീജ വരിക്കോടൻ. മക്കൾ: അബ്ദുസ്സലാം, ആരിഫ്, ഷഫീഖ് (മൂവരും സൗദി), വി.കെ. ഷമീം (സബ് എഡിറ്റർ, മാധ‍്യമം കോഴിക്കോട്). മരുമക്കൾ: നസീബ (പൂക്കോട്ടൂര്‍), തസ്നിയ മോൾ (പുല്ലൂർ), ഖദീജ സുഹാന (വാഴക്കാട്), ഷബ്ന (തുവ്വൂർ).