രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു

ധരിയാവാദ് മണ്ഡലത്തില്‍ നിന്ന് 2003, 2013, 2018 വര്‍ഷങ്ങളില്‍ ഗൗതം ലാല്‍ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Update: 2021-05-19 08:03 GMT

രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു. പ്രതാപ്ഗഡ് ജില്ലയിലെ ധാരിയാവാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ ഗൗതം ലാല്‍ മീണയാണ് മരിച്ചത്. മെയ് 16നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ധരിയാവാദ് മണ്ഡലത്തില്‍ നിന്ന് 2003, 2013, 2018 വര്‍ഷങ്ങളില്‍ ഗൗതം ലാല്‍ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജസ്ഥാനില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന നാലാമത്തെ എംഎല്‍എയാണ് ഗൗതം ലാല്‍.

രാജ്‌സാമന്ത് എംഎല്‍എ കിരണ്‍ മഹേശ്വരി, സഹാറ എംഎല്‍എ കൈലാശ് ത്രിവേദി, വല്ലഭാനഗര്‍ എംഎല്‍എ ഗജേന്ദ്ര സിങ് ശക്തവാദ് എന്നിവരാണ് നേരത്തെ കോവിഡ് ബാധിച്ചു മരിച്ചത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News