ശ്രീരാമനെ അപമാനിച്ചതായി പരാതി; ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു
നേരത്തെ മഹാരാഷ്ട്ര പൊലീസും ഷര്‍ജീലിനെതിരെ കേസെടുത്തിരുന്നു. ഹിന്ദു ദൈവങ്ങളെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചുവെന്ന പരാതിയില്‍ തന്നെയായിരുന്നു കേസ്.
ശ്രീരാമനെ അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പി നേതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് അലിഗര്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഷര്‍ജീലിന്റെ ചില ട്വീറ്റുകള്‍ ശ്രീരാമനെ അപമാനിക്കുന്നതാണെന്നാണ് പരാതിക്കാരന്റെ ആരോപണം. ഐ.പി.സി സെക്ഷന്‍ 505 പ്രകാരമാണ് ഷര്‍ജീലിനെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ മഹാരാഷ്ട്ര പൊലീസും ഷര്‍ജീലിനെതിരെ കേസെടുത്തിരുന്നു. ഹിന്ദു ദൈവങ്ങളെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചുവെന്ന പരാതിയില്‍ തന്നെയായിരുന്നു കേസ്. ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് അംബാദാസ് അംഭോര്‍ ആണ് പരാതി നല്‍കിയത്.
ജനുവരി 30ന് നടന്ന എല്‍ഗാര്‍ പരിഷത് കോണ്‍ക്ലേവിലെ പ്രസംഗത്തിന്റെ പേരില്‍ പൂനെ പൊലീസും ഷര്‍ജീലിനെതിരെ കേസെടുത്തിരുന്നു. ഐ.പി.സി 153 A വകുപ്പ് പ്രകാരം മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയതിനാണ് ഷര്‍ജീലിനെതിരെ കേസെടുത്തിരുന്നത്.