പിസി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

പീതാംബരന്‍ മാസ്റ്ററെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റായി പി.സി ചാക്കോ എത്തുന്നത്.

Update: 2021-05-19 11:29 GMT
Advertising

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ പി.സി ചാക്കോയെ എന്‍സിപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്ക് പകരക്കാരനായാണ് ചാക്കോയെത്തുന്നത്. ചാക്കോയെ അധ്യക്ഷനാക്കാനുള്ള നിര്‍ദേശം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ അംഗീകരിച്ചു.

പീതാംബരന്‍ മാസ്റ്ററെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റായി പി.സി ചാക്കോ എത്തുന്നത്.

രണ്ടാം പിണറായി മന്ത്രിസഭയില്‍ എന്‍സിപിയുടെ വകുപ്പ് മാറിയതില്‍ അതൃപ്തിയില്ലെന്ന് പി.സി ചാക്കോ പറഞ്ഞു. ഏറെ പ്രാധാന്യമുള്ള വകുപ്പാണ് വനം. അടുത്ത അഞ്ച് വര്‍ഷവും എ.കെ ശശീന്ദ്രന്‍ തന്നെയായിരിക്കും മന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Similar News