അതീവ രഹസ്യമായൊരു വിഐപി കല്യാണം: ബ്രിട്ടീഷ് പ്രധാനമന്ത്രി മൂന്നാമതും വിവാഹിതനായി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസണും കാമുകി കാരി സൈമണ്ട്​സും തമ്മില്‍ വിവാഹിതരായി. ബോറിസ്​ ജോൺസണിന്റെ മൂന്നാമത്തെ വിവാഹമാണിത്.

Update: 2021-05-30 05:57 GMT

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസണും കാമുകി കാരി സൈമണ്ട്​സും തമ്മില്‍ വിവാഹിതരായി. ബോറിസ്​ ജോൺസണിന്റെ മൂന്നാമത്തെ വിവാഹമാണിത്. അതീവരഹസ്യമായി വെസ്റ്റ്​മിനിസ്റ്റർ കത്തീഡ്രലിലാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചടങ്ങിനെ കുറിച്ച്​ അതിഥികളെ പോലും അവസാനനിമിഷമാണ്​ അറിയിച്ചത്.

ജോൺസന്‍റെ ഓഫീസിലെ മുതിർന്ന അം​ഗങ്ങൾക്ക് വിവാഹത്തെക്കുറിച്ച് ഒരു സൂചനയുമില്ലായിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് വിവാഹ വാർത്തയോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കോവിഡ് സാഹചര്യത്തിൽ ഇം​​ഗ്ലണ്ടിൽ പരമാവധി 30 പേർക്കാണ്​ വിവാഹചടങ്ങിൽ പ​ങ്കെടുക്കാൻ അനുമതിയുള്ളത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കത്തോലിക്കാ കത്തീഡ്രല്‍ അടച്ചു.

Advertising
Advertising

30 മിനുറ്റിന് ശേഷം അത്യാഡംബര കാറില്‍ തൂവെള്ള വസ്ത്രംധരിച്ച് വധു കാരി സൈമണ്ട്‌സ് എത്തി. തുടര്‍ന്നായിരുന്നു വിവാഹചടങ്ങുകള്‍. 33കാരിയായ കാരി സൈമണ്ട്‌സും 56കാരനായ ബോറിസ് ജോൺസനും 2019 മുതൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. 2020 ഏപ്രിലിൽ ഇവർക്ക് കുഞ്ഞ് ജനിച്ചിരുന്നു. വിൽഫ്രഡ് ലോറി നിക്കോളാസ് ജോൺസൻ എന്നാണ് മകന് പേരിട്ടത്.

നേരത്തെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ബോണ്‍സണ്‍ വിവാഹ ക്ഷണക്കത്ത് അയച്ചിരുന്നതായി സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോൺസന്റെ രണ്ടാമത്തെ വിവാഹം മറീന വീലർ എന്ന അഭിഭാഷകയുമായി ആയിരുന്നു. ഈ ബന്ധത്തില്‍ നാല് കുട്ടികളുണ്ട്. 2018 സെപ്റ്റംബറിൽ ഇരുവരും വേര്‍പിരിഞ്ഞു.  

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News