എന്താണ് അവസാനമായി ഗൂഗിളിൽ തെരഞ്ഞത്? കോഹ്‌ലിയുടെ ഉത്തരം ഇങ്ങനെ...

താനൊരു ക്രിസ്റ്റ്യാനോ ഫാനാണെന്ന് കോഹ്‌ലി പലവട്ടം വ്യക്തമാക്കിയതുമാണ്.

Update: 2021-05-30 07:04 GMT
Editor : rishad | By : Web Desk
Advertising

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകരനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. താനൊരു ക്രിസ്റ്റ്യാനോ ഫാനാണെന്ന് കോഹ്‌ലി പലവട്ടം വ്യക്തമാക്കിയതുമാണ്. ഇപ്പോഴിതാ തന്റെ ക്രിസ്റ്റ്യാനോ പ്രേമം മറ്റൊരു തലത്തില്‍ കോഹ്‌ലി വ്യക്തമാക്കിയിരിക്കുന്നത്.

ഗൂഗിളില്‍ അവസാനമായി തെരഞ്ഞത് എന്താണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് കോഹ്‌ലി ക്രിസ്റ്റ്യാനോയിലേക്ക് എത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കോഹ്ലിയുടെ മറുപടി. ക്രിക്കറ്റിന് പുറത്ത് മാതൃകയാക്കുന്ന കായിക താരം ഏതെന്ന് ഒരിക്കൽ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ചോദിച്ചപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരാണ് കോഹ് ലി പറഞ്ഞിരുന്നത്.

ഈ സമ്മറിൽ ക്രിസ്റ്റ്യാനോ യുവന്റ്സ് വിടുമെന്ന അഭ്യൂഹമുണ്ട്. ഈയൊരു പശ്ചാതലത്തിലാണ് റൊണാള്‍ഡോയുടെ പേര് കോഹ്‌ലി തെരഞ്ഞത്.അതേസമയം ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യ. ജൂൺ 18നാണ് ഫൈനൽ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി.

ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് യുകെയിലേക്ക് തിരിക്കും. നിലവില്‍ മുംബൈയില്‍ ക്വാറന്‍റീനിലാണ് ടീം ഇന്ത്യ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ഇന്ത്യ കളിക്കുന്നുണ്ട്.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News