'തവിട്ടു നിറമുള്ള തീവ്രവാദി' ഹോളിവുഡില്‍ നിന്ന് നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് പ്രിയങ്ക ചോപ്ര

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി പ്രിയങ്ക ചോപ്ര എഴുതിയ പുസ്തകത്തിലാണ് തനിക്ക് നേരിട്ട ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചത്

Update: 2021-02-10 11:33 GMT

ഹോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് നേരിടേണ്ടി വന്ന വംശീയത നിറഞ്ഞ വിളികളെയും ലൈംഗീകാധിക്ഷേപത്തെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി പ്രിയങ്ക ചോപ്ര എഴുതിയ പുസ്തകത്തിലാണ് തനിക്ക് നേരിട്ട ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചത്. പുസ്തകത്തില്‍ തന്‍റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും താരം വിശദമായി തന്നെ എഴുതിയിട്ടുണ്ട്.

ഹോളിവുഡില്‍ എത്തുന്ന സമയത്ത് തവിട്ട് നിറമുള്ള തീവ്രവാദി എന്നാണ് തന്നെ വിളിച്ചതെന്നും, രാജ്യത്തേക്ക് മടങ്ങിച്ചെന്ന് കൂട്ട ബലാല്‍സംഗത്തിനിരയാകൂ എന്ന് പറഞ്ഞവരുണ്ടെന്നും പ്രിയങ്ക ചോപ്ര തന്‍റെ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു.

Advertising
Advertising

'അമേരിക്കയുടെ വിനോദവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തവിട്ടുനിറമുള്ള തീവ്രവാദിക്ക് എന്താണ് കാര്യം? പകരം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയി നിങ്ങള്‍ക്ക് പര്‍ദ്ദ ധരിച്ചു കൂടെ..?' വർഷങ്ങൾക്കുശേഷവും ഇതെഴുതാന്‍ ബുദ്ധിമുട്ടുണ്ട്, ആ സമയങ്ങളില്‍ അത്രയും വിദ്വേഷപരമായ സന്ദേശങ്ങളാണ് ലഭിച്ചിരുന്നത്. പ്രിയങ്ക പറഞ്ഞു.

Tags:    

Similar News