പതിനൊന്ന് മാസം മാത്രം പ്രായമുള്ള അറ്റ്‌ലസ് സഞ്ചരിച്ചത് 23 രാജ്യങ്ങൾ...

അറ്റ്‌ലസിനു ആറ് ആഴ്ച്ച പ്രായമുള്ളപ്പോഴാണ് ഇവർ യാത്ര ആരംഭിക്കുന്നത്.

Update: 2023-09-07 16:35 GMT
Editor : anjala | By : Web Desk

യാത്ര പോവാൻ ഇഷ്ടമല്ലാത്തവർ ആരാണ് ഉളളത്. എന്നാൽ പല കാരണങ്ങളാൽ യാത്രകളെ നീട്ടിവെക്കുന്നവരാണ് നമ്മളിൽ പരലും. ജോലി കിട്ടിയിട്ട് വേണം യാത്ര പോവാന്‍... പഠിത്തമൊന്നു കഴിഞ്ഞു സ്വസ്ഥമായിട്ടു വേണം യാത്ര പോവാന്‍... ജോലിയില്‍ നിന്നും വിരമിച്ചിട്ട് യാത്ര പോകാം. ഇങ്ങനെ പലതും പറഞ്ഞ് യാത്രകൾ നീക്കി വെയ്ക്കുന്നവരാണ് നമ്മൾ. എന്നാൽ ഒരു വയസ്സ് തികയും മുമ്പേ 23 രാജ്യങ്ങളില്‍ സഞ്ചരിച്ച കൈ കുഞ്ഞിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അറ്റ്‌ലസ് മോണ്ട്‌ഗോമറി എന്ന കൈ കുഞ്ഞാണ് മാതാപിതാക്കളോടൊപ്പം ഇത്രയും രാജ്യങ്ങളിൽ യാത്ര ചെയ്തത്. ലോകത്തിലെ ഏറ്റവും കൂടുതൽ യാത്ര ചെയ്ത കുഞ്ഞായി 11 മാസം മാത്രം പ്രായമുള്ള അറ്റലസിനെ തിരഞ്ഞെടുത്തു. 

Advertising
Advertising

ബ്രിട്ടീഷുകാരായ ബെക്‌സ് ലൂയിസും വില്‍ മോണ്ടെഗോമറിയുമാണ് അറ്റ്‌ലസിന്റെ മാതാപിതാക്കള്‍. അറ്റ്‌ലസിനു ആറ് ആഴ്ച്ച പ്രായമുള്ളപ്പോഴാണ് ഇവർ യാത്ര ആരംഭിക്കുന്നത്. ഒരു ക്യാംപര്‍ വാനില്‍ യൂറോപ് കാണുക എന്നതായിരുന്നു ലക്ഷ്യം. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ വച്ചാണ് അറ്റ്‌ലസിന്റെ ഓരോ വളര്‍ച്ചാഘട്ടങ്ങളും കടന്നുപോയത്. ഇതുവരെ 23 രാജ്യങ്ങളിലൂടെ യാത്ര ചെയ്തെന്നാണ് ലൂയിസ് പറയുന്നത്. യാത്ര പൂര്‍ത്തിയാവുമ്പോഴേക്കും കുറഞ്ഞത് 25 രാജ്യങ്ങളെങ്കിലും കാണാനാവുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നും ഇവർ പറഞ്ഞു.

സമ്പാദ്യങ്ങള്‍ക്കു പുറമേ പലതും വിറ്റഴിച്ചാണ് ഇവർ യാത്രയ്ക്കു വേണ്ടി പണം കണ്ടെത്തെയിത്. താമസിച്ചിരുന്ന വീട് വാടകയ്ക്ക് കൊടുത്ത ശേഷമാണ് യാത്ര ആരംഭിച്ചത്. പരമാവധി ചെലവ് ചുരുക്കിയാണ് അറ്റ്‌ലസും മാതാപിതാക്കളും യാത്ര ചെയ്യുന്നത്. പ്രതിദിനം ഭക്ഷണത്തിന് ശരാശരി നാലു ഡോളര്‍ (ഏകദേശം 332 രൂപ) മാത്രമാണ് ഇവര്‍ ചിലവാക്കുന്നത്. യാത്രയുടെ വിശദാംശങ്ങളും യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളും എല്ലാം കുറിപ്പുകളായും ഇവര്‍ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ യാത്ര ചെയ്ത കൈക്കുഞ്ഞിന്റെ യാത്രാ വിശേഷങ്ങള്‍ ഭാവിയില്‍ ഈ ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും അറ്റ്‌ലസ് കൂടുതലറിയുമെന്നാണ് ബെക്‌സിന്റെയും വില്‍ മോണ്ടെഗോമറിയുടെയും പ്രതീക്ഷ.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് നീന്തി തുടങ്ങിയ അറ്റ്‌ലസിന് ആദ്യത്തെ പല്ലുവന്നത് നോര്‍വെയില്‍ വച്ചായിരുന്നു. ഫ്രാന്‍സിലെത്തിയപ്പോള്‍ അറ്റ്‌ലസ് കട്ടിയാഹാരം കഴിച്ചു തുടങ്ങി. ഇറ്റലി, സാൻ മരിനോ, സ്വിറ്റ്സർലാൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ക്രൊയേഷ്യ, ചെചിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലൂടെ അറ്റ്‌ലസും മാതാപിതാക്കളും സഞ്ചരിച്ചു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News