റഷ്യൻ എണ്ണക്കമ്പനിയായ ലുക്കോയിലിന്റെ വിദേശ ആസ്തികൾ വാങ്ങാൻ സൗദിയിലെ മിദാദ് എനർജിയും

യുഎസ് ഉപരോധം മൂലം പ്രവർത്തനം സ്തംഭിച്ചതിനെത്തുടർന്നാണ് വിൽപ്പന

Update: 2025-12-19 12:28 GMT

റിയാദ്: റഷ്യൻ എണ്ണക്കമ്പനിയായ ലുക്കോയിലിന്റെ വിദേശ ആസ്തികൾ വാങ്ങാൻ ഒരുങ്ങുന്നവരുടെ മുൻനിരയിൽ സൗദി അറേബ്യയിലെ മിദാദ് എനർജിയും. ഏകദേശം 2200 കോടി ഡോളർ വിലമതിക്കുന്ന എണ്ണപ്പാടങ്ങൾ, ശുദ്ധീകരണശാലകൾ, ആയിരക്കണക്കിന് ഇന്ധന സ്റ്റേഷനുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഏകദേശം 2200 കോടി ഡോളർ വിലമതിക്കുന്ന എണ്ണപ്പാടങ്ങൾ, ശുദ്ധീകരണശാലകൾ, ആയിരക്കണക്കിന് ഇന്ധന സ്റ്റേഷനുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ലോകത്തെ വിവിധയിടങ്ങളിലായുള്ള ആസ്തികൾ.

യുഎസ് എണ്ണക്കമ്പനികളായ എക്‌സോൺ മൊബിൽ, ഷെവ്റോൺ, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ എന്നിവയുൾപ്പെടെ ഡസനോളം നിക്ഷേപകരിൽ നിന്ന് ബിഡ്ഡുകൾ സ്വീകരിച്ചിട്ടുണ്ട്.

യുഎസ് ഉപരോധം മൂലം പ്രവർത്തനം സ്തംഭിച്ചതിനെത്തുടർന്നാണ് ലുക്കോയിൽ വിദേശ ആസ്തികൾ വിൽക്കുന്നത്. യുക്രൈനിലെ യുദ്ധം നിർത്താനായി റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ഒക്ടോബറിലാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ വിഷയത്തിൽ മിദാദ് എനർജിയും ലുക്കോയിലും പ്രതികരിച്ചിട്ടില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News