ഗസ്സയിൽ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് പരിക്ക്

ജിഎച്ച്എഫ് സഹായവിതരണ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 600ൽ കൂടുതൽ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Update: 2025-07-02 17:21 GMT

ഗസ്സ: വടക്കൻ ഗസ്സയിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഐഡിഎഫ് സ്ഥിരീകരിച്ചു. മറ്റൊരു സംഭവത്തിൽ ഒരു സൈനികന് കൂടി പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചു.

അതിനിടെ ഇസ്രായേൽ പിന്തുണയോടെ ഗസ്സയിൽ പ്രവർത്തിക്കുന്ന സായുധസംഘത്തിന്റെ തലവനായ യാസർ അബൂ ഷബാബ് 10 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടണമെന്നും ഗസ്സ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

എന്നാൽ ഈ ഉത്തരവ് തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്ന് ഷബാബ് ഗ്രൂപ്പ് വ്യക്തമാക്കി. ഗസ്സയിൽ സഹായവിതരണം നടത്തുന്ന യുഎസ്-ഇസ്രായേൽ പിന്തുണയുള്ള ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടഷന്റെ പ്രവർത്തനങ്ങൾക്ക് സുരക്ഷയൊരുക്കുമെന്നും ഷബാബ് ഗ്രൂപ്പ് വ്യക്തമാക്കി.

ജിഎച്ച്എഫ് സഹായവിതരണ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 600ൽ കൂടുതൽ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 60 ദിവസത്തെ പുതിയ വെടിനിർത്തൽ വാഗ്ദാനം ലഭിച്ചതായും ഗസ്സ യുദ്ധം അവസാനിപ്പിക്കുന്ന ഒരു കരാറാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹമാസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News