മലയാളി യുവാവ് യു.എസിൽ വെടിയേറ്റു മരിച്ചു

കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ ആണ് കൊല്ലപ്പെട്ടത്

Update: 2023-05-29 13:41 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: മലയാളി യുവാവ് യു.എസിലെ ഫിലാഡൽഫിയയിൽ വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അജ്ഞാതൻ വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.

ഇന്ത്യൻ സമയം ഇന്നലെ വൈകീട്ടാണ് സംഭവം. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജൂഡ്. ഇതിനിടെ അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു.

യു.എസിൽ ബി.ബി.എ വിദ്യാർത്ഥിയാണ് ജൂഡ്. ഇവിേെടാ ജോലിയും ചെയ്യുന്നുണ്ട്. ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.

Summary: 21-year-old Malayali student shot dead in Philadelphia, US

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News