ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വൻ പ്രതിഷേധം; 26 പേർ കൊല്ലപ്പെട്ടു

ഇന്ത്യൻ പൗരൻമാരും വിദ്യാർഥികളും ജാ​ഗ്രത പുലർത്തണമെന്നും അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Update: 2024-08-04 12:42 GMT

ധാക്ക: പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സംഘർഷം വൻതോതിൽ പടർന്നിട്ടുണ്ട്. പ്രതിഷേധക്കാരും അവാമി ലീഗ് പ്രവർത്തകരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയാണ്.

മുൻഷിഗഞ്ചിൽ രണ്ടുപേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രംഗ്പൂരിൽ നാല് അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു. 100ൽ കൂടുതൽ പേർക്ക് പരിക്കുണ്ട്. പബ്‌നയിൽ മുന്നു വിദ്യാർഥികൾ വെടിയേറ്റു മരിച്ചു. 50പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാഹിദ് ഇസ്‌ലാം (19), മഹ്ബൂബുൽ ഹുസൈൻ (16), ഫഹിം (17) എന്നിവരാണ് കൊല്ലപ്പെട്ടത്.

സിറാജ്ഗഞ്ച്, ബോഗ്ര, മഗുര, കൊമില്ല, ധാക്ക എന്നിവിടങ്ങളിലെല്ലാം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്തിയതിനെതിരെ തുടങ്ങിയ പ്രതിഷേധമാണ് പുതിയ തലത്തിലേക്ക് പടർന്നിരിക്കുന്നത്. പൊലീസ് വാഹനങ്ങളും സർക്കാർ കെട്ടിടങ്ങളും തീയിട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News