ലിവര്‍പൂള്‍ എഫ്‌സി ആഘോഷ പരിപാടിക്കിടെ ആരാധകര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി; 50പേര്‍ക്ക് പരിക്ക്, ഒരാള്‍ അറസ്റ്റില്‍

കാറിനടിയില്‍ കുടുങ്ങിയ ഒരു കുട്ടിയെ ഉള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ചീഫ് ഫയര്‍ ഓഫീസര്‍ വ്യക്തമാക്കി.

Update: 2025-05-27 03:23 GMT

ലണ്ടന്‍: ലിവര്‍പൂള്‍ എഫ് സി പ്രീമിയര്‍ ലീഗ് വിജയ ആഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ ഇടിച്ചുകയറിയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. അപകടത്തില്‍ കുട്ടികളടക്കം അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കാര്‍ ഒടിച്ചിരുന്ന 53 വയസുകാരനായ ബ്രീട്ടീഷ് പരൗരനാണ് അറസ്റ്റിലായത്.

കാറിനടിയില്‍ കുടുങ്ങിയ ഒരു കുട്ടിയെ ഉള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ചീഫ് ഫയര്‍ ഓഫീസര്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ നാല് കുട്ടികളുണ്ട്. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ 20-ാമത് ടോപ്പ്-ഫ്‌ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി നടന്ന ഓപ്പണ്‍-ടോപ്പ് ബസ് വിക്ടറി പരേഡ് നടക്കുമ്പോഴാണ് അപകടം ഉണ്ടായത്. തെരുവില്‍ അണിനിരന്ന ആരാധകര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറുന്നത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ചിലരെ ഇടിച്ചതിന് ശേഷം കാര്‍ നിര്‍ത്തി, വീണ്ടും ആളുകള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറയുന്നു.

Advertising
Advertising

കാര്‍ നിര്‍ത്തിയപ്പോള്‍ രോഷാകുലരായ ജനം ഡ്രൈവര്‍ക്ക് നേരെ തിരിഞ്ഞെങ്കിലും പോലീസ് ഇടപെട്ട് ഇവരെ മാറ്റുകയായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും സംഭവത്തില്‍ മറ്റാരെയും സംശയമില്ലെന്നും താല്‍ക്കാലിക ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ ജെന്നി സിംസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തീവ്രവാദ ബന്ധവുമായി ഇതിനെ കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വോഷണങ്ങള്‍ നടക്കുകയാണ്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News