അമേരിക്കയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം നാല് ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടുപോയി

പ്രതി ആയുധധാരിയും അപകടകാരിയുമാണെന്ന് പൊലീസ്

Update: 2022-10-04 09:36 GMT
Editor : ലിസി. പി | By : Web Desk

കാലിഫോർണിയ: കാലിഫോർണിയയിലെ മെഴ്സ്ഡ് കൗണ്ടിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം നാല് ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടുപോയി. ജസ്ദീപ് സിംഗ് (36) , ജസ്ലീൻ കൗർ(27) , അവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, 39 കാരനായ അമൻദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന്  മെഴ്സ്ഡ് കൗണ്ടി ഷെരീഫ് ഓഫീസ് തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പ്രതി ആയുധധാരിയും അപകടകാരിയുമാണെന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ സൗത്ത് ഹൈവേ 59 ലെ 800 ബ്ലോക്കിൽ നിന്നാണ് നാല് പേരെയും ബലമായി തട്ടിക്കൊണ്ടുപോയതാണെന്ന് അധികൃതർ പറഞ്ഞതായി എബിസി 30 റിപ്പോർട്ട് ചെയ്തു.

ധാരാളം ചില്ലറ വ്യാപാരികളും റെസ്റ്റോറന്റുകളുമുള്ള സ്ഥലത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. അതേസമയം,  തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്ത് വിട്ടിട്ടില്ലെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

പ്രതിയെന്ന് സംശയിക്കുന്നയാളെയോ തട്ടിക്കൊണ്ടുപോയവരെയോ കണ്ടാൽ അവരെ സമീപിക്കരുതെന്നും പൊതുജനങ്ങളോട് പൊലീസ് അഭ്യർഥിച്ചു. സംശയം തോന്നിയാൽ 911 നമ്പറിൽ വിളിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News