കാബൂള്‍ വിമാനത്താവളത്തിലെ കമ്പിവേലിക്ക് മുകളിലൂടെ കൈമാറിയ പിഞ്ചുകുഞ്ഞ് പിതാവിനരികിലെത്തി

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയെന്നും കുഞ്ഞിന് ആരോഗ്യപരമായി ഒരു കുഴപ്പവുമില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-08-21 08:46 GMT
Advertising

താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്ന് വന്ന ഏറ്റവും നൊമ്പരപ്പെടുത്തുന്ന ഒന്നായിരുന്നു കമ്പിവേലിക്ക് മുകളിലൂടെ ഒരു പിഞ്ചുകുഞ്ഞിനെ അമ്മ യു.എസ് സൈനികന് കൈമാറുന്ന ചിത്രം. കാബൂളിലെ ഹാമിദ് കര്‍സായി എയര്‍പോര്‍ട്ടില്‍ നിന്നുള്ളതായിരുന്നു ആ ദൃശ്യം. പിഞ്ചുകുഞ്ഞിനെ കമ്പിവേലിക്ക് മുകളിലൂടെ സൈനികന്‍ തൂക്കിയെടുക്കുന്ന ചിത്രമാണ് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചത്.

കുഞ്ഞിന് എന്ത് സംഭവിച്ചുവെന്ന ആശങ്കകളാണ് പലരും പങ്കുവെച്ചത്. കുഞ്ഞ് എയര്‍പോര്‍ട്ടില്‍ തന്നെ പിതാവിനരികില്‍ സുരക്ഷിതമായെത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയെന്നും കുഞ്ഞിന് ആരോഗ്യപരമായി ഒരു കുഴപ്പവുമില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുഞ്ഞിനെ സമീപത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ആവശ്യമായ പരിചരണം നല്‍കി. കുഞ്ഞ് സുരക്ഷിതനായി പിതാവിനരികിലെത്തിയതായി താന്‍ സ്ഥിരീകരിച്ചെന്നും യു.എസ് സൈനികനായ മേജര്‍ ജെയിംസ് സ്‌റ്റെന്‍ജെര്‍ അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News