ഇന്ധനം നിറക്കുന്നതിനിടെ സാങ്കേതിക തകരാർ; ആർട്ടിമിസ് ദൗത്യം വീണ്ടും മാറ്റി

റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് മാറ്റിവെക്കാൻ തീരുമാനിച്ചത്. പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു.

Update: 2022-09-03 15:55 GMT

ന്യൂയോർക്ക്: നാസയുടെ ചാന്ദ്രദൗത്യം ആർട്ടിമിസ്-1 വീണ്ടും മാറ്റിവെച്ചു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് മാറ്റിവെക്കാൻ തീരുമാനിച്ചത്. പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു. ഇന്ന് രാത്രി 11.47ന് വിക്ഷേപണം നടത്താനിരിക്കെയാണ് പ്രതിസന്ധി നേരിട്ടത്.

തകരാർ മൂലം ആഗസ്റ്റ് 29ന്റെ വിക്ഷേപണം ഇന്നത്തേക്ക് മാറ്റിയിരുന്നു. റോക്കറ്റിന്റെ 4 കോർ സ്‌റ്റേജ് എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണിത്. വിക്ഷേപണത്തിന് മുമ്പായി താഴ്ന്ന താപനിലയിലേക്ക് എല്ലാ എഞ്ചിനുകളും എത്തിക്കേണ്ടതുണ്ട്. എന്നാൽ ഒരു എഞ്ചിനിൽ ഇത് പറ്റിയില്ല. ഇതിനെ തുടർന്നാണ് അന്ന് വിക്ഷേപണം മാറ്റിയത്.

Advertising
Advertising

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News