യു.എസിൽ ഉറങ്ങാനായി അമ്മ അടുപ്പിൽവച്ച കുഞ്ഞ് മരിച്ചു

മാതാവായ മരിയ തോമസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Update: 2024-02-11 13:40 GMT

മിസ്സൗറി: യു.എസിലെ മിസ്സൗറിയിൽ ഉറങ്ങാനായി അമ്മ അടുപ്പിൽവച്ച കുഞ്ഞ് മരിച്ചു. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. വിവരമറിഞ്ഞ പൊലീസ് കൻസാസ് സിറ്റിയിലെ വീട്ടിലെത്തുമ്പോഴേക്കും പൊള്ളലേറ്റ കുഞ്ഞ് മരിച്ചിരുന്നു.

തൊട്ടിലെന്ന് തെറ്റിദ്ധരിച്ചാണ് കുഞ്ഞിനെ അടുപ്പിൽ കിടത്തിയതെന്നാണ് വീട്ടിലുണ്ടായിരുന്നവർ പറയുന്നത്. കുഞ്ഞിന്റെ വസ്ത്രങ്ങളും ഡയപ്പറും കരിഞ്ഞിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കുഞ്ഞിന്റെ മാതാവായ മരിയ തോമസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശിശുക്ഷേമ നിയമത്തിലെ ക്ലാസ് എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതേസമയം മാതാവ് മരിയയുടെ മാനസികനില പരിശോധിക്കണമെന്ന് അവരുടെ സുഹൃത്ത് ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News