ഗസ്സ: ഇസ്രായേലിന്‍റെ വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ കെയ്റോയിൽ രണ്ടാം വട്ട ചർച്ചകൾ തുടങ്ങി

ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പാക്കാൻ വൈകരുതെന്ന്​ ഇസ്രായേലിനോട്​ യു.എൻ ആവശ്യപ്പെട്ടു

Update: 2025-11-26 01:43 GMT

Photo| Ramadan Abed/Reuters

തെൽ അവിവ്: ഗസ്സയിൽ ഇസ്രായേലിന്‍റെ വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ കെയ്റോയിൽ രണ്ടാം വട്ട ചർച്ചകൾ തുടങ്ങി. ഒരു ബന്ദിയുടെ കൂടി മൃതദേഹം ഹമാസ്​ ഇസ്രായേലിന്​ കൈമാറി. ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പാക്കാൻ വൈകരുതെന്ന്​ ഇസ്രായേലിനോട്​ യു.എൻ ആവശ്യപ്പെട്ടു.

വെടിനിർത്തൽ കരാറിന്‍റെ രണ്ടാംഘട്ടം സംബന്​ധിച്ച ​പ്രാഥമിക ചർച്ചകളാണ്​ ഇന്ന​ലെ കെയ്റോയിൽ ചേർന്ന ​യോഗത്തിൽ ഉണ്ടായത്​. മധ്യസ്ഥ രാജ്യങ്ങളായ ഖത്തർ, ഈജിപ്ത്​, തുർക്കി എന്നിവക്കു പുറമെ യുഎസ്​ പ്രതിനിധികളും ചർച്ചയിൽ സംബന്ധിച്ചു. ഹമാസ്​ സഘവുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ഈജിപ്​ത്​ സംഘം യോഗ​ത്തെ ധരിപ്പിച്ചു. ഒക്​​ടോബർ പത്തിന്​ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം സംബന്ധിച്ചും മധ്യസ്ഥ രാജ്യങ്ങളും അ​മേരിക്കയും വിലയിരുത്തി.

Advertising
Advertising

അന്താരാഷ്ട്രസേനയു​ടെ വിന്യാസം, യുദ്ധാനന്തര ഗസ്സയു​ടെ ഭരണം, ഹമാസി​ന്‍റെ നിരായുധീകരണം എന്നിവയും കെയ്റോ യോഗം ചർച്ച ചെയ്തതായി ഈജിപ്ത്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ഇന്ന​ലെ രാ​ത്രി ഒരു ബന്ദിയു​ടെ മൃതദേഹം കൂടി ഹമാസ്​ ഇ​​സ്രാ​യേലിന്​ കൈമാറി.ഇനി രണ്ട്​ മൃത​ദേഹങ്ങൾ മാത്രമാണ്​ കണ്ടെത്തി കൈമാറാനുള്ളത്​. ബന്ദികളുടെ മൃ​തദേഹങ്ങൾ കൈമാറാൻ വൈകുന്നതും ഹമാസ് പോരാളികളുടെ​ ഇടപെടലുമാണ്​ വെടിനിർത്തൽ ലംഘനത്തിന്​ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന്​ ഇ​സ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ ​നെതന്യാഹു പ്രതികരിച്ചു.

വെടിനിർത്തൽ ഒന്നര മാസം പിന്നിട്ടിട്ടും ഗസ്സയിലേക്ക്​ ആവശ്യത്തിന്​ സഹായം എത്താതിരിക്കുന്നതിൽ ​ഐക്യരാഷ്​​ട്ര സംഘടന ആശങ്ക ​രേഖപ്പെടുത്തി. അതിർത്തികൾ തുറന്ന്​ പരമാവധി സഹായം ഗസ്സയിൽ ലഭ്യമാക്കണമെന്നും ഐക്യരാഷ്ട്ര സംഘടന ഇസ്രയേലി​നോട്​ ആവശ്യപ്പെട്ടു. അതിനിടെ, ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹി​സ്ബു​ല്ല​യു​ടെ മു​തി​ർ​ന്ന സൈ​നി​ക ക​മാ​ൻ​ഡ​ർ ഹൈ​തം ത​ബ്ത​ബാ​ഇ​യു​ടെ സം​സ്കാ​ര​ച​ട​ങ്ങി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെടുത്തു. കൊ​ല്ല​പ്പെ​ട്ട മ​റ്റു ര​ണ്ടു ഹി​സ്ബു​ല്ല അം​ഗ​ങ്ങ​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ബൈ​റൂ​ത്തി​ന്റെ തെ​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് ഖ​ബ​റ​ട​ക്കി.ഞാ​യ​റാ​ഴ്ച ല​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​ത്തി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ത​ബ്ത​ബാ​ഇ കൊ​ല്ല​പ്പെ​ട്ട​ത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News