ഇസ്രായേല്‍ മുച്ചൂടും തകരും? ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെന്ന് മുന്നറിയിപ്പുമായി സിഐഎ

ഇസ്രായേലിന്‍റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ അമേരിക്കൻ അന്വേഷണാത്മക വാർത്താ മാധ്യമമായ 'ഡ്രോപ്പ് സൈറ്റ് ന്യൂസ്' ആണ് ആദ്യം പുറത്തുവിട്ടത്

Update: 2026-10-06 06:42 GMT

വാഷിങ്ടൺ: സമീപകാലങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ ഇസ്രായേലിനെ ആഭ്യന്തര സംഘർഷങ്ങളിലേക്കും വലിയ തകർച്ചയിലേക്കും തള്ളിവിട്ടേക്കുമെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎയുടെ മുന്നറിയിപ്പ്. ഇസ്രായേലിന്‍റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ അമേരിക്കൻ അന്വേഷണാത്മക വാർത്താ മാധ്യമമായ 'ഡ്രോപ്പ് സൈറ്റ് ന്യൂസ്' ആണ് ആദ്യം പുറത്തുവിട്ടത്. 

​രാജ്യത്തിനുള്ളിൽ അടുത്തകാലങ്ങളിലായി വർധിച്ചുവരുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ ഇസ്രായേലിനെ ഒരു ആഭ്യന്തര യുദ്ധത്തിലേക്കോ ഭരണകൂടത്തിന്റെ തകർച്ചയിലേക്കോ നയിച്ചേക്കാമെന്നാണ് സിഐഎയിലെ വിദഗ്ധർ തയ്യാറാക്കിയ 'ആൾട്ടർനേറ്റീവ് അനാലിസിസ്'  റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പരമ്പരാഗത നിരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇസ്രായേലിന്റെ ആന്തരിക സുരക്ഷയെ ബാധിക്കുന്ന പല യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. 

Advertising
Advertising

​സൈനിക സേവനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇസ്രായേൽ സമൂഹത്തെ കീറിമുറിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന്. ഗസ്സയിലും ലെബനാനിലും മറ്റ് മേഖലകളിലുമായി നൂറുകണക്കിന് റിസർവ് സൈനികരെ യുദ്ധത്തിനായി രംഗത്തിറക്കുമ്പോഴും, അൾട്രാ ഓർത്തഡോക്സ് യഹൂദ വിഭാഗത്തെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇത് സാധാരണക്കാരായ ഇസ്രായേലികൾക്കിടയിൽ കടുത്ത അമർഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

​ഇതിന് പുറമെ അധിനിവേശ വെസ്റ്റ് ബാങ്കിലെ തീവ്ര ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങളും രാജ്യത്ത് വലിയ ഭിന്നത സൃഷ്ടിക്കുന്നുണ്ട്. യുദ്ധമുഖത്ത് നിന്ന് മടങ്ങിയെത്തുന്ന സൈനികരുടെ മാനസികാരോഗ്യ തകർച്ചയും വലിയൊരു സാമൂഹിക പ്രതിസന്ധിയായി മാറിക്കഴിഞ്ഞു. തുടർച്ചയായ യുദ്ധങ്ങളും കടുത്ത സാമ്പത്തിക ഞെരുക്കവും ബിന്യമിൻ നെതന്യാഹുവിന്റെ സർക്കാരിന്റെ അധികാര നിലനിൽപ്പിനായുള്ള രാഷ്ട്രീയ നീക്കങ്ങളും ഇസ്രായേലിനെ കൂടുതൽ ദുർബലമാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ​

വർധിച്ചുവരുന്ന ഈ ആന്തരിക വിള്ളലുകൾ ഏത് നിമിഷവും തുറന്ന ആഭ്യന്തര സംഘർഷത്തിലേക്ക് പൊട്ടിത്തെറിക്കാമെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. പുറത്തുനിന്നുള്ള ശത്രുക്കളെ നേരിടാൻ പാടുപെടുന്ന ഇസ്രായേൽ ഭരണകൂടം, സ്വന്തം രാജ്യത്തിനകത്തുതന്നെയുള്ള സാമൂഹിക സ്ഫോടകവസ്തുക്കളെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരും പങ്കുവെക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News