വാട്ടര്‍പ്രൂഫ് ജാക്കറ്റില്‍ തീരത്തടിഞ്ഞത് 700 കോടിയുടെ മയക്കുമരുന്ന്

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്

Update: 2021-05-27 02:37 GMT
Editor : Jaisy Thomas | By : Web Desk

ബ്രിട്ടനിലെ ഈസ്റ്റ് സസക്‌സ് തീരത്ത് നിന്നും 960 കിലോയോളം മയക്കുമരുന്ന് കണ്ടെത്തി. വിപണിയില്‍ ഇതിന് 700 കോടിയില്‍ അധികം വില വരുമെന്നാണ് കണക്കാക്കുന്നത്.

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രണ്ട് പാക്കറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തില്‍ ഭദ്രമായി പൊതിഞ്ഞുസൂക്ഷിച്ചിരുന്ന നിലയിലാണ് മയക്കുമരുന്ന് തീരത്തേക്ക് അടിഞ്ഞതെന്ന് നാഷണല്‍ ക്രൈം ഏജന്‍സി(എന്‍.സി.എ.) അറിയിച്ചു. സാമ്പിള്‍ പരിശോധനയില്‍ കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സമ്പൂര്‍ണ ഫോറന്‍സിക് പരിശോധന നടത്തുമെന്നും എന്‍.സി.എ വ്യക്തമാക്കി.

Advertising
Advertising

വെള്ളം കടക്കാത്ത രൂപത്തില്‍ പൊതിഞ്ഞ മയക്കുമരുന്ന് ലൈഫ് ജാക്കറ്റുകളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളത്തിനു മീതേ പൊങ്ങിക്കിടക്കാനായിരുന്നു ഇതെന്ന് എന്‍.സി.എ. ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 80 മില്യന്‍ യൂറോ(ഏകദേശം 711 കോടി രൂപ വില വരുന്ന കൊക്കെയ്‌നാണ് ഈ പാക്കറ്റുകളില്‍ ഉണ്ടായിരുന്നത്.

പാക്കറ്റുകള്‍ തീരത്തടിഞ്ഞു കിടക്കുന്നത് കണ്ടവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സസ്‌ക്‌സ് പോലീസ് സ്ഥലത്തെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മയക്കുമരുന്ന് തെക്കേ അമേരിക്കയില്‍നിന്ന് എത്തിയതാവാമെന്ന് കരുതുന്നതായി എന്‍.സി.എ. ബ്രാഞ്ച് കമാന്‍ഡര്‍ മാര്‍ട്ടിന്‍ ഗ്രേസ് ബി.ബി.സിയോടു പ്രതികരിച്ചു. സംശയാസ്പദമായി രീതിയില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടനെ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. തെക്കേ അമേരിക്കയില്‍ നിന്നാകാം മയക്കുമരുന്ന് അയച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News