ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു

ഭക്ഷണം കാത്തുനില്‍ക്കുന്ന 14 പേരും വെടിയേറ്റ് കൊല്ലപ്പെട്ടു

Update: 2025-09-04 02:47 GMT
Editor : rishad | By : Web Desk

ഗസ്സ സിറ്റി: ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഗസ്സ സിറ്റിയില്‍ മരണസംഖ്യ ഉയരുന്നു. ഇന്നലെ കൊന്നുതള്ളിയത്​ 73 പേരെ. പട്ടിണി മൂലം 6 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 

ഗസ്സ സിറ്റിക്ക്​ നേരെ കര, വ്യോമാക്രമണങ്ങൾ തകൃതിയാക്കിയാണ്​ ഇസ്രായേലിന്‍റെ നരമേധം. ഭക്ഷണം കാത്തുനിൽക്കുന്ന 14 പേരും വെടിയേറ്റ്​ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലും കനത്ത ആക്രമണം തുടരുകയാണ്. ശൈഖ് റദ്‍വാൻ പ്രദേശത്ത് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. മുഴുവൻ ബന്ദികളെയും ഹമാസ്​ കൈമാറിയാൽ 'ഗസ്സ യുദ്ധം' അവസാനിക്കുമെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ പറഞ്ഞു. 

Advertising
Advertising

സമഗ്ര വെടിനിർത്തലിന്​ തങ്ങൾ സന്നദ്ധമാണെന്നും യുദ്ധവിരാമവും സൈനിക പിൻമാറ്റവുമാണ്​ വേണ്ടതെന്നും ഹമാസ്​ പ്രതികരിച്ചു.

അതേസമയം വെടിനിർത്തൽ കരാറിനെതിരെ ഇസ്രായേലിനുള്ളിൽ പ്രക്ഷോഭം ശക്തമായി. തന്നെ വധിക്കാനാണ്​ പ്രക്ഷോഭകരുടെ നീക്കമെന്നും പുറത്തു നിന്നുള്ളവരുടെ പിന്തുണ പ്രക്ഷോഭകർക്ക്​ ലഭിക്കുന്നതായും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു. അതേസമയം ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന്​ യുഎൻ ആവശ്യപ്പെട്ടു. ഇസ്രായേലിന്‍റെ വംശഹത്യാ പദ്ധതി ഇനിയും കണ്ടുനിൽക്കാൻ കഴിയില്ലെന്ന്​ തുർക്കി പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ മുന്നറിയിപ്പ്​ നൽകി.

ഗസ്സ ലക്ഷ്യമാക്കി സ്പാനിഷ് നഗരമായ ബാഴ്സലോണയിൽ നിന്ന് പുറപ്പെട്ട സുമുദ് ​ഫ്ളോട്ടിലക്ക് നേരെ, ഇസ്രായേൽ ഡ്രോണുകൾ അയച്ചതായി റിപ്പോർട്ടുണ്ട്​. എല്ലാ വെല്ലുവിളിയും മറികടന്ന്​ ഗസ്സയിൽ എത്തിച്ചേരുമെന്ന്​ സംഘാടകർ അറിയിച്ചു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News