'ഈ ജയം അവര്‍ക്ക് കൂടിയുള്ളതാണ്'; ഫലസ്തീന്‍ പതാകയേന്തി മൈതാനത്തിറങ്ങി ഈജിപ്ത് കോച്ച് -VIDEO

ആസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഈജിപ്ത് ചരിത്രത്തിലാദ്യമായി ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തിന് യോഗ്യത നേടിയത്

Update: 2026-07-04 06:26 GMT

ഡാലസ്: ലോകകപ്പ് ഫുട്‌ബോളില്‍ നോക്കൗട്ട് റൗണ്ടിലെ ആവേശപ്പോരില്‍ ആസ്‌ട്രേലിയക്കെതിരായ വിജയത്തിന് പിന്നാലെ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈജിപ്തിന്റെ കോച്ച് ഹൊസാം ഹസ്സന്‍. ഫലസ്തീന്‍ പതാകയുമായി ഗ്രൗണ്ടിലേക്കിറങ്ങിയാണ് അദ്ദേഹം ഇസ്രായേല്‍ വംശഹത്യക്ക് മുന്നില്‍ പൊരുതുന്ന ഗസ്സയിലെ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

'എന്റെ ഹൃദയവും ആത്മാവും അവര്‍ക്കൊപ്പമാണ്. രക്തസാക്ഷികളായവര്‍ക്ക് മേല്‍ ദൈവത്തിന്റെ കാരുണ്യമുണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ചരിത്ര വിജയം ഈജിപ്തിലെ ജനങ്ങള്‍ക്കും ഒപ്പം നന്മ നിറഞ്ഞവരും ഉദാരമതികളുമായ ഫലസ്തീന്‍ ജനതക്കും സമര്‍പ്പിക്കുന്നു' -മത്സരശേഷം അദ്ദേഹം പറഞ്ഞു. ഈജിപ്തിന്റെ വിജയത്തില്‍ ഗസ്സയിലെ ജനങ്ങളും ആവേശത്തിലാണ്. 

Advertising
Advertising
Full View


ഡാലസില്‍ നടന്ന മത്സരത്തില്‍ (റൗണ്ട് ഓഫ് 32) ആസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഈജിപ്ത് ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ യോഗ്യത നേടിയത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍വീതമടിച്ചാണ് പിരിഞ്ഞത്. എക്സ്ട്രാടൈമിലും സ്‌കോര്‍ തുല്യമായതോടെ ഷൂട്ടൗട്ട് വിധിയെഴുതുകയായിരുന്നു. ഷൂട്ടൗട്ടില്‍ ആസ്ട്രേലിയയ്ക്ക് പിഴച്ചു. രണ്ട് കിക്കുകള്‍ ലക്ഷ്യം കാണാതെ പോയി. മറുവശത്ത് ഈജിപത് ആദ്യ നാലുകിക്കുകളും വലയിലെത്തിച്ച് ജയം സ്വന്തമാക്കി.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News