ആ ദേശീയ പതാകയ്ക്കുള്ളിൽ 14 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞായിരുന്നു; ഖാംനഈയുടെ വിലാപയാത്രയിൽ കണ്ണീരടക്കാനാവാതെ ഇറാൻ!

സംസ്‌ക്കാരചടങ്ങളിലേക്ക് പ്രതികാരത്തിന്റെ പ്രതീകങ്ങളായ ചുവന്ന കൊടികളുമേന്തിയാണ് ആളുകൾ എത്തിച്ചേർന്നത്. ആറു ദിവസം നീണ്ട് നിൽക്കുന്ന സംസ്‌ക്കാര ചടങ്ങിൽ നൂറ് രാജ്യങ്ങളിൽ നിന്നായി ലക്ഷകണക്കിന് ആളുകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2026-07-04 08:32 GMT

തെഹ്‌റാൻ: അമേരിക്ക- ഇസ്രായേൽ സംയുക്ത ആക്രമണക്കിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഗ്രാൻഡ് മുസല്ലയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ. തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ ആരംഭിച്ച സംസ്‌ക്കാരചടങ്ങളിലേക്ക് പ്രതികാരത്തിന്റെ പ്രതീകങ്ങളായ ചുവന്ന കൊടികളുമേന്തിയാണ് ആളുകൾ എത്തിച്ചേർന്നത്. ആറു ദിവസം നീണ്ട് നിൽക്കുന്ന സംസ്‌ക്കാര ചടങ്ങിൽ നൂറ് രാജ്യങ്ങളിൽ നിന്നായി ലക്ഷകണക്കിന് ആളുകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരമോന്നത മേധാവി ഖംനഈയുടെ കൊലപാതകത്തിന് അമേരിക്കക്കും ഇസ്രായേലിനും തിരിച്ചടി നൽകണമെന്ന ബാനറുകളുമായാണ് ആളുകൾ എത്തിച്ചേരുന്നത്. ഗ്രാൻഡ് മുസല്ലയിൽ എത്തുന്ന ഏതൊരാളും പതറിപ്പോവുന്നത് ഖാംനഈയുടെ ഭൗതികദേഹം അടങ്ങിയ പേടകത്തിന് താഴെയായി വച്ചിരിക്കുന്ന കുഞ്ഞു പേടകത്തിലേക്ക് കണ്ണെത്തുമ്പോഴാണെന്ന് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജീവിതം എന്തെന്ന് അറിയാത്ത 14 മാസം പ്രായമുള്ള കൊച്ചുമോളുടെ മൃതദേഹം അടങ്ങിയ പേടകമാണ് ഇറാന്റെ ദേശിയ പതാകയിൽ പൊതിഞ്ഞുള്ളത്. കുഞ്ഞിന്റെ മൃതദേഹത്തിന് അടുത്തെത്തുന്ന ഓരോരുത്തരും വാവിട്ട് കരയുകയാണ്. ഫെബ്രുവരി 28 ന് ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിലാണ് ഖാംനഈക്കൊപ്പം കൊല്ലപ്പെട്ടതാണ് 14 മാസം പ്രായമുള്ള ചെറുമകൾ സഹ്‌റ മുഹമ്മദി ഗോൾപായേഗാനിയും. അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെ മൃതദേഹങ്ങൾ അടങ്ങിയ പേടകങ്ങളും ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചിട്ടുണ്ട്.

Advertising
Advertising

വിലാപയാത്രയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നവർക്കായി തെഹ്‌റാനിലെ 5000-ത്തിലധികം സ്‌കൂളുകളും നാൽപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിൽ ക്ലാസ് മുറികളും താമസസൗകര്യത്തിനായി തുറന്നുനൽകിയതായി ഇറാന്റെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അലി ഖാംനഈയുടെ വിലാപയാത്രയിലൂടെ ഭരണകൂടത്തിന്റെ തുടർച്ചയും ശക്തിയുമാണ് ഇറാൻ ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ​തെഹ്റാൻ സർവകലാശാലയിലെ റിസർച്ച് ഫെലോ മുഹമ്മദ് ഇസ് ലാമി പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധമുഖത്ത് ശത്രുക്കളാൽ കൊല്ലപ്പെട്ട ചരിത്രത്തിലെ ഒരേയൊരു ഇറാൻ നേതാവാണ് ഖാംനഈയെന്നും, അദ്ദേഹത്തിന്റെ മരണശേഷവും പ്രാദേശിക തന്ത്രങ്ങളിലും ഭരണരീതികളിലും മാറ്റമുണ്ടാകില്ലെന്ന സന്ദേശമാണ് ഇറാൻ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അലി ഖമേനിയുടെ മകനും അടുത്ത പരമോന്നത നേതാവാകാൻ സാധ്യതയുള്ള വ്യക്തിയുമായ മുജ്തബ ഖാംനഈ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നേക്കും.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News