കുംഭമേളയിൽ പങ്കെടുത്ത നേപ്പാൾ മുൻ രാജാവിനും രാഞ്ജിക്കും കോവിഡ്

മാസ്‌കില്ലാതെ ചടങ്ങിൽ പങ്കെടുത്ത ഇരുവർക്കുമെതിരെ വിമർശനം ശക്തമായിരുന്നു

Update: 2021-04-20 10:50 GMT
Editor : abs | By : Web Desk

ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത നേപ്പാൾ മുൻ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞി കോമൽ ഷാക്കും കോവിഡ്. നാട്ടിൽ തിരിച്ചെത്തിയ ശേഷം നടത്തിയ പിസിആർ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. 

ഏപ്രിൽ 11ന് ഹരിദ്വാറിലെത്തിയ ഗ്യാനേന്ദ്ര നിരവധി സന്യാസിമാരുമായും തീർത്ഥാടകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മാസ്‌കില്ലാതെ ചടങ്ങിൽ പങ്കെടുത്ത ഇരുവർക്കുമെതിരെ വിമർശനവും ശക്തമായിരുന്നു.

2008ലാണ് നേപ്പാളിലെ രാജാധിപത്യം ഇല്ലാതായത്. രാജ്യത്തെ ഏറ്റവും അവസാനത്തെ രാജാവാണ് ഗ്യാനേന്ദ്ര. ഇന്ത്യയിലെ വിവിധ അഖാഡകളുമായി അടുത്ത ബന്ധം പുലർത്തുന്ന രാജകുടുംബമാണിത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News