ഇറാനിലെ ഊർജകേന്ദ്രങ്ങൾക്കെതിരായ ആക്രമണം ഏപ്രിൽ 6 വരെ നിർത്തിവെച്ചതായി ട്രംപ്

അതേസമയം അമേരിക്കയുമായി ചർച്ചയില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാൻ ആവർത്തിച്ചു

Update: 2026-03-27 02:03 GMT

വാഷിങ്ടൺ: ഇറാന്‍ - അമേരിക്ക കരാർ സംബന്ധിച്ച അവ്യക്തത തുടരുന്നു. ചർച്ചയുടെ പുരോഗതി കണക്കിലെടുത്തും തെഹ്റാന്റെ ആഭ്യർഥന മാനിച്ചും ഇറാനിലെ വൈദ്യുത കേന്ദ്രങ്ങൾക്കെതിരായ ആക്രമണം ഏപ്രിൽ 6 വരെ നിർത്തിവെച്ചതായി ട്രംപ് അറിയിച്ചു.

അതേസമയം അമേരിക്കയുമായി ചർച്ചയില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാൻ ആവർത്തിച്ചു. അമേരിക്ക സമർപ്പിച്ച പതിനഞ്ചിന വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതായും റിപ്പോർട്ടുണ്ട്. ഇറാനിൽ യുഎസ്, ഇസ്രായേൽ ആക്രമണം ശക്തമായി തുടരുന്നതിനിടെ മരണസംഖ്യ 1900 കടന്നു.

ഇറാന്‍റെ നേതാക്കൾ ഒരു കരാറുണ്ടാക്കാൻ യാചിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് കടക്കാൻ പത്ത് എണ്ണ ടാങ്കറുകളെ ഇറാൻ അനുവദിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും ട്രംപിന്റെ ദൂതനായ സ്റ്റീവ് വിറ്റ്കോഫ് പ്രതികരിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News