ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം: 18 ഇസ്രായേൽ സൈനികർക്ക് പരിക്ക്

ഒരു സൈനികന്‍റെ നില ഗുരുതരമാണ്​

Update: 2024-07-01 02:00 GMT
Editor : ലിസി. പി | By : Web Desk

ദുബൈ: ദക്ഷിണ ലബനാനിൽ നിന്ന്​ ഹിസ്​ബുല്ല അയച്ച റോക്കറ്റ്​  ഗുലാൻ കുന്നിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ പതിച്ച്​ 18 പേർക്ക്​ പരിക്കേറ്റു. ഒരു സൈനികന്‍റെ നില ഗുരുതരമാണ്​. മെതുല്ല, അപ്പർ ഗലിലീ എന്നിവിടങ്ങളിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഹിസ്​ബുല്ലയുടെ ആക്രമണം നടന്നു.

അതിനിടെ ഇസ്രായേൽ സൈന്യം ലബനാന്‍റെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തി. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്​തമായ നടപടി സ്വീകരിക്കുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ പറഞ്ഞു. സംഘർഷം വ്യാപകമായ സാഹചര്യത്തിൽ പൗരൻമാരോട്​ ലബനാനിൽ നിന്ന്​ ഉടൻ മടങ്ങാൻ സൗദി അറേബ്യ നിർദേശിച്ചു. ലബനാൻ സ്​ഥിതിഗതികൾ വിലയിരുത്തിയതായി തുർക്കി, ഇറാൻ നേതാക്കൾ അറിയിച്ചു.

Advertising
Advertising

യുദ്ധം ഉണ്ടായാൽ ലബനാന്‍റെ കൂടെ നിലയുറപ്പിക്കുമെന്ന്​ ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റഫ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിലും ഇസ്രാ​യൽ ആക്രമണം രൂക്ഷമാണ്​. വ്യോമാക്രമണത്തിനു പുറമെ ഷെല്ലാക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ശുജാഇയയിൽ നാലാം ദിവസമായ ഇന്നലെയും ഇസ്രായേൽ ആക്രമണം നടത്തി.ഹമാസ്​ നിർമിത തുരങ്കങ്ങൾക്കുള്ളിലും പുറത്തുമായി ശക്​തമായ ആക്രമണമാണ്​ തുടരുന്നതെന്ന്​ സൈന്യം അറിയിച്ചു.

അതേസമയം, തുരങ്കങ്ങളിൽ ഫലസ്​തീനികളെ ഇസ്രായേൽ സൈന്യം മനുഷ്യകവചമാക്കുന്നതിന്‍റെ തെളിവുകൾ അൽജസീറ ചാനൽ പുറത്തുവിട്ടു. ഫലസ്​തീൻ തടവുകാരെയാണ്​ യുദ്ധത്തിൽ മനുഷ്യകവചമാക്കി മാറ്റുന്നത്​. ശുജാഇയയിലെ തെരുവുകളിലും മറ്റും നിരവധി മൃതദേഹങ്ങൾ അനാഥമായി കിടക്കുന്നതായി ദൃക്​സാക്ഷികൾ വെളിപ്പെടുത്തി. ഇന്ധനക്ഷാമത്തെ തുടർന്ന്​ ഗസ്സയിലെ അവശേഷിച്ച പ്രധാന ആശുപത്രിയായ കമാൽ അദ്​വാനും അടച്ചിടലിന്‍റെ വക്കിലാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ നിന്ന്​ പിറകോട്ടില്ലെന്ന്​ ​നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ്​ ഗാലൻറും വ്യക്​തമാക്കി. തടവിലുള്ള മുഴുവൻ ഫലസ്​തീനികളെയും വെടിവെച്ചു കൊല്ലുകയാണ്​ വേണ്ടതെന്ന പ്രകോപന പ്രസ്​താവനയുമായി മന്ത്രി സ്​മോട്രിക് രംഗത്തെത്തി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News