ചുണ്ടിന്‍റെ വലിപ്പം കുറയ്ക്കാന്‍ ചികിത്സ തേടിയ റഷ്യന്‍ ഇന്‍ഫ്ലുവന്‍സര്‍ക്ക് സംഭവിച്ചത്!

ക്രിസ്റ്റീന വിഷ്‌നിവെറ്റ്‌സ്‌കായ എന്നാണ് യുവതിയുടെ യഥാര്‍ഥ പേര്

Update: 2023-06-28 09:18 GMT

ചികിത്സക്കു ശേഷമുള്ള യുവതിയുടെ അവസ്ഥ

മോസ്കോ: ചുണ്ടിന്‍റെ വലിപ്പം കുറയ്ക്കാന്‍ ചികിത്സ തേടി ഗുരുതരാവസ്ഥയിലായ റഷ്യന്‍ ഇന്‍ഫ്ലുവന്‍സര്‍ അപകടനില തരണം ചെയ്തു. വോൾഗ മേഖലയിലെ സമരയിൽ നിന്നുള്ള കാർട്ടിയർ ബുഗാട്ടി (22) എന്ന യുവതിയാണ് കോസ്മെറ്റിക് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീർണതകള്‍ നേരിടുന്നതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക്രിസ്റ്റീന വിഷ്‌നിവെറ്റ്‌സ്‌കായ എന്നാണ് യുവതിയുടെ യഥാര്‍ഥ പേര്. ചികിത്സയുടെ ഭാഗമായി നല്‍കിയ മരുന്നുകള്‍ കഴിച്ചപ്പോള്‍ അലര്‍ജി ഉണ്ടായതായും ക്രിസ്റ്റീനയുടെ ചുണ്ടുകളും കവിളുകളും വീര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് ആംബുലന്‍സിലാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ദിവസങ്ങളോളം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. തനിക്ക് ലോംഗിഡാസയോട് അലർജിയുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ക്രിസ്റ്റീന പറഞ്ഞിരുന്നു. തീർച്ചയായും, തനിക്ക് അലർജിയെക്കുറിച്ച് അറിയാമായിരുന്നെങ്കിൽ, ചുണ്ടിന്‍റെ വലിപ്പം കുറയ്ക്കുന്നതിനായി ചികിത്സ തേടുമായിരുന്നില്ലെന്നും യുവതി സോഷ്യല്‍മീഡിയ ഫോളോവേഴ്സിനോട് വ്യക്തമാക്കിയിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ 117,000 ഫോളോവേഴ്സുള്ള താരമാണ് ക്രിസ്റ്റീന. 17,000-ലധികം ടെലിഗ്രാം സബ്സ്ക്രൈബേഴ്സുമുണ്ട്. എന്നാല്‍ ക്രിസ്റ്റീന കണ്ട കോസ്മെറ്റോളജിസ്റ്റിന് ലിപ് റിഡക്ഷൻ നടത്താൻ അനുവാദമുണ്ടായിരുന്നില്ലെന്നാണ് വിവരം. ചികിത്സക്ക് ശേഷം ക്രിസ്റ്റീന ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News