Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തെല്‍ അവിവ്: ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് വീണ്ടും കനത്ത മിസൈൽ ആക്രമണം. മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. മിസൈലുകളെ ഇസ്രായേൽ പ്രതിരോധ സേന തടഞ്ഞു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലർച്ചെയും ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിൽ ഉടനീളം അപായ സൈറണുകൾ മുഴങ്ങി. രാത്രി ഇറാൻ നഗരങ്ങളായ തെഹ്റാന്‍, ഇസ്‍ഫഹാൻ, ഖറാജ് എന്നിവിടങ്ങൾക്ക് നേരെ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണം നടന്നിരുന്നു. ഇറാനെതിരായ ആക്രമണത്തിൽ വിജയ വഴിയിലാണ് തങ്ങളെന്നും യുദ്ധം ഏത് വരെ തുടരും എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. ഇന്നും നാളെയുമായി യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി.
ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടാൽ ഒരാഴ്ചക്കകം വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചക്കകം ആക്രമണം അവസാനിപ്പിക്കാനും നീക്കമെന്ന് റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങളുടേതാണ് റിപ്പോർട്ട്.