സിറിയയിൽ ഇസ്രായേൽ ആക്രമണം; ഇറാൻ റവല്യൂഷനറി ഗാർഡിലെ നാലുപേർ കൊല്ലപ്പെട്ടു

നാല് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്

Update: 2024-01-20 14:43 GMT
Advertising

സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാല് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടതായി ഇറാനിയൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് സേന (ഐ.ആർ.ജി.സി) അറിയിച്ചു. സിറിയൻ സൈനികനും കൊല്ലപ്പെട്ടു.

ഡമസ്‌കസിന്റെ പടിഞ്ഞാറ് അൽ-മസക്ക് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ശനിയാഴ്ച ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാൻ റവലൂഷനറി ഗാർഡിന്റെ ഇന്റലിജൻസ് യൂനിറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഹൊജ്ജതോല്ല ഒമിദ്വാർ, അലി അഗസാദെ, ഹുസൈൻ മുഹമ്മദി, സെയ്ദ് കരീമി എന്നിവരാണ് കൊല്ലപ്പെട്ടത്.

നാല് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നാല് നില കെട്ടിടം പൂർണമായും തകർന്നു. അതേസമയം, ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഭാഗത്ത​ുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ മാസം, ഡമസ്‌കസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സിറിയയിലെ ദീർഘകാല ഐ.ആർ.ജി.സി ഉപദേശകനായിരുന്ന ഇറാൻ ജനറൽ സയ്യിദ് റാസി മൗസാവി കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News