ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; 78 പേര്‍ കൂടി കൊല്ലപ്പെട്ടു

പോകാൻ ഇടമില്ലാതെ പതിനായിരങ്ങളാണ്​ ഗസ്സ സിറ്റിയിൽ മരണം കാത്തുകഴിയുന്നതെന്ന്​ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

Update: 2025-09-01 02:17 GMT
Editor : rishad | By : Web Desk

ഗസ്സസിറ്റി: ഗസ്സ സിറ്റിക്ക്​ നേരെ ഇസ്രായേലിന്റെ കൊടുംക്രൂരത തുടരുന്നു. ഇന്നലെ മാത്രം 78 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 

ഹമാസ്​ സായുധവിഭാഗം വക്താവ്​ അബൂ ഉബൈദയെ വധിച്ചതായും ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ട്. ഇതിനിടെ പ്രധാനമന്ത്രിയുടെ കൊലപാതകത്തിൽ പകരം വീട്ടുമെന്ന്​  യെമൻ ഹൂതികള്‍, ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി. 

ഗസ്സ സിറ്റിക്ക്​ നേരെ ആക്രമണം വിപുലപ്പെടുത്തുകയാണ് ഇസ്രായേൽ. നിരവധി കെട്ടിടങ്ങളും വസതികളും തകർത്ത ഇസ്രായേൽ സേന, ഇന്നലെ മാത്രം കൊന്നുതള്ളിയ​ 78 ഫലസ്തീനികളില്‍, 32 പേർ ഭക്ഷണം തേടിയെത്തിയവരാണ്​. പോകാൻ ഇടമില്ലാതെ പതിനായിരങ്ങളാണ്​ ഗസ്സ സിറ്റിയിൽ മരണം കാത്തുകഴിയുന്നതെന്ന്​ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. ദേർ അൽ ബലാഹ്​, സബ്​റ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ ഇസ്​ലാം മുഹാരിബ്​ ആബിദ്​ എന്ന മാധ്യമ പ്രവർത്തകനെയും ഇസ്രായേൽ വധിച്ചു.

Advertising
Advertising

ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 247 ആയി. ഹ​മാ​സ് സാ​യു​ധ വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡ്സ് വ​ക്താ​വ് അ​ബൂ ഉ​ബൈ​ദ​യെ കൊലപ്പെടുത്തിയതായി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്​സും അവകാശപ്പെട്ടു. ഗ​സ്സ സി​റ്റി​യി​ലെ രി​മാ​ലി​ൽ അ​പ്പാ​ർ​ട്മെ​ന്റി​ൽ ന​ട​ത്തി​യ ബോം​ബി​ങ്ങി​ലാ​ണ് അബൂ ഉബൈദ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. വാ​ർ​ത്ത ഹ​മാ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

അതേസമയം യ​ഹ്‌​യ സി​ൻ​വാ​റി​ന്റെ സ​ഹോ​ദ​ര​നും ഫ​ല​സ്തീ​ൻ പോ​രാ​ളി​യു​മാ​യ മു​ഹ​മ്മ​ദ് സി​ൻ​വാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഹ​മാ​സ് സ്ഥിരീകരിച്ചു. 2023 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഇ​സ്രാ​യേ​ലി​ൽ ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച നേ​താ​വാ​യി​രു​ന്നു മു​ഹ​മ്മ​ദ് സി​ൻ​വാ​ർ.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News