വെടിനിര്‍ത്തലിന് പുല്ല് വില;42 ദിവസത്തിനിടെ ഇസ്രായേല്‍ കൊന്നുതള്ളിയത് 318 ഫലസ്തീനികളെ

പ്രതികൂല കാലാവസ്ഥയും കുടി​വെള്ള ലഭ്യതക്കുറവും മൂലം ഗസ്സയിൽ പതിനായിരങ്ങളു​ടെ ജീവിതം ദുരിതപൂർണമായതായി യുഎൻ ഏജൻസികള്‍

Update: 2025-11-23 01:49 GMT
Editor : ലിസി. പി | By : Web Desk

ഗസ്സ സിറ്റി: വെടിനിർത്തലിന്‍റെ 42-ാം നാളിൽ ഗസ്സയിൽ ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ സേന. വിവിധ ആക്രമണ സംഭവങ്ങളിലായി 22 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​. അമ്പതിലേറെ പേർക്ക്​ പരിക്കേറ്റു. തിരക്കേറിയ ഗസ്സ സിറ്റിയിൽ ഒരു വാഹനത്തിനു നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ​വെടിനിർത്തൽ ഒന്നര മാസത്തിലേക്ക്​ കടക്കാനിരിക്കെ, നാനൂറി​ലേ​റെ ലംഘനങ്ങൾ വഴി ഇ​സ്രായേൽ 318 ഫലസ്തീനിക​ളെ ​കൊ​ന്നൊടുക്കിയതായി ഗസ്സ ആരോഗ്യ മന്ത്രാലയംഅറിയിച്ചു.788 പേർക്ക്​ പരിക്കേൽക്കുകയും ​ചെയ്തു.

റഫയിൽ യെല്ലോ ലൈൻ മറികടന്ന്​ ഇസ്രായേൽ സേന വീണ്ടും ഉള്ളിലേക്ക്​ കയറിയത്​ ആശങ്ക വർധിപ്പിച്ചു. എന്നാൽ യെല്ലോ ലൈൻ ലംഘിച്ച്​ ഹമാസ്​ പോരാളി രംഗത്തു വന്നതായും ഇതിനെ പ്രതിരോധിക്കാൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചു പേരെ വധിച്ചതായും ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു പറഞു. യെല്ലോ ലൈൻ ലംഘിച്ചെന്ന ആരോപണം ഹമാസ്​ തള്ളി. നിലവിലെ സാഹചര്യത്തിൽ ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ഭാവി അപകടത്തിലാണെന്നും അടിയന്തര ഇടപെടൽ ​വേണ​മെന്നും മധ്യസ്ഥ രാജ്യങ്ങൾക്ക്​ ഹമാസ്​ മുന്നറിയിപ്പ്​ നൽകിയതായി 'അൽജസീറ' റിപ്പോർട്ട്​ ​ചെയ്തു. അധിനിവിഷ്​ട വെസ്റ്റ് ബാങ്ക്​ പ്രദേശങ്ങളിൽ ഇസ്രായേൽ സുരക്ഷാ ​സേനയും ജൂത കുടി​യേറ്റക്കാരും നടത്തുന്ന ഫലസ്തീൻ വിരുദ്ധ നടപടികളിൽ യു.എന്നും യൂറോപ്യൻ യൂനിയനും ആശങ്ക ​പ്രകടിപ്പിച്ചു. ​പ്രതികൂല കാലാവസ്ഥയും കുടി​വെള്ള ലഭ്യതക്കുറവും മൂലം ഗസ്സയിൽ പതിനായിരങ്ങളു​ടെ ജീവിതം ദുരിതപൂർണമായതായി യു.എൻ ഏജൻസികൾ അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News