ഗസ്സയില്‍ ഇസ്രായേലിന്‍റെ കൂട്ടക്കുരുതി തുടരുന്നു: രണ്ട് ദിവസത്തിനിടെ മരിച്ചത് 170 കുഞ്ഞുങ്ങള്‍

ചർച്ചയ്ക്ക് തയ്യാറായിട്ടും ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന് ഹമാസ്

Update: 2025-03-20 03:04 GMT
Editor : ലിസി. പി | By : Web Desk

ദുബൈ: ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 70 ഫലസ്തീനികൾ​കൂടി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച 431 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം. നെത് സരിം ഇടനാഴിയിൽ വീണ്ടും പിടിമുറുക്കിയ ഇസ്രായേൽ സേന കരയുദ്ധം വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ്​ നൽകി. 

 സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലേറെ ഫലസ്തീനികളാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​. രണ്ടു ദിവസത്തിനിടെ, ഗസ്സയിൽ 170 കുഞ്ഞുങ്ങളെ ഇസ്രായേൽ വധിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മ​ധ്യ ഗ​സ്സ​യി​ലെ ദൈ​ർ അൽ ബ​ലഹിൽ യു.​എ​ൻ ഓ​ഫി​സി​ന് നേ​രെ​യും ആ​ക്ര​മ​ണം നടന്നു. ഒ​രു ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ടുകയും അ​ഞ്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർക്ക്​ പരിക്കേൽക്കുകയും ചെയ്തു.

Advertising
Advertising

ഖാ​ൻ യൂ​നി​സി​ന് സ​മീ​പം അ​ബ​സാ​ൻ അ​ൽ ജ​ദീ​ദ ന​ഗ​ര​ത്തി​ലു​ണ്ടാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​ന​ങ്ങ​ളോ​ട് വീ​ടു​വി​ട്ട് പോ​കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​യിരുന്നു ആ​ക്ര​മ​ണം. കി​ഴ​ക്ക​ൻ ഗ​സ്സ​യി​ലെ ബൈത് ഹാ​നൂ​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ഇ​സ്രാ​യേ​ൽ ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പട്ടിണിയും കുടിവെള്ളക്ഷാമത്തിനും പുറമെ ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നു​ക​ളു​ം മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ം ഇല്ലാത്ത സാഹചര്യം പ്രതിസന്ധി രൂക്ഷമാക്കുകയാണ്​.

തുറന്ന ചർച്ചക്ക്​ സന്നദ്ധത അറിയിച്ചിട്ടും വംശഹത്യയുമായി മുന്നോട്ടുപോകാനായിരുന്നു​ ഇസ്രായേൽ തീരുമാനമെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി.ഗസ്സയിൽ കരയുദ്ധത്തിനായി ഇസ്രായേൽ കൂടുതൽ സൈനികരെ നിയോഗിച്ചു. കടുപ്പമേറിയതായിരിക്കും യുദ്ധത്തിന്‍റെ രണ്ടാംഘട്ടമെന്ന്​ നെതന്യാഹു മുന്നറിയിപ്പ്​ നൽകി. അതേ സമയം, പശ്​ചിമേഷ്യയിൽ സ്ഥിരം സമാധാനമാണ്​ അമേരിക്ക ലക്ഷ്യം വെക്കുന്നതെന്ന്​ വൈറ്റ്​ഹൗസ്​ പ്രതികരിച്ചു. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യു.എസ്​ വീണ്ടും വ്യോമാക്രമണം നടത്തി. ഹൂതികളെ പൂർണമായി നശിപ്പിക്കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News