തിരിച്ചറിയാനാവാത്ത 88 മൃതദേഹങ്ങൾ ഗസ്സയിലേക്കയച്ച് ഇസ്രായേൽ; സ്വീകരിക്കില്ലെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം

മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധത്തിൽ ജീർണിച്ചവയായിരുന്നുവെന്ന് അൽ ജസീറയുടെ സെൻട്രൽ ഗസ്സ റിപ്പോർട്ടർ താരീഖ് അബു അസ്സൗം പറഞ്ഞു.

Update: 2024-09-25 15:01 GMT

ഗസ്സ: ഫലസ്തീനികളുടെ തിരിച്ചറിയാത്ത 88 മൃതദേഹങ്ങൾ കണ്ടയ്‌നറിൽ ഗസ്സയിലേക്കയച്ച് ഇസ്രായേൽ. എന്നാൽ മരിച്ചവരെക്കുറിച്ച് പൂർണ വിവരങ്ങൾ നൽകാതെ മൃതദേഹങ്ങൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഫലസ്തീൻ ആരോഗ്യമന്ത്രാലയം. മരിച്ചവരുടെ പേര്, മരിച്ച സമയം, മൃതദേഹം ലഭിച്ച സ്ഥലം എന്നിവ നൽകണമെന്നാണ് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

''ഇത് ഈ ആളുകളുടെയും അവരുടെ ബന്ധുക്കളുടെയും മിനിമം അവകാശമാണ്. മൃതദേഹങ്ങൾ കണ്ടയ്‌നറിൽ കയറ്റിവിട്ടത് മനുഷ്യത്വരഹിതമായ ക്രിമിനൽ നീക്കമാണ്''-ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധത്തിൽ ജീർണിച്ചവയായിരുന്നുവെന്ന് അൽ ജസീറയുടെ സെൻട്രൽ ഗസ്സ റിപ്പോർട്ടർ താരീഖ് അബു അസ്സൗം പറഞ്ഞു. മൃതദേഹങ്ങൾ ദീർഘകാലം ഇസ്രായേലിന്റെ കയ്യിലായിരുന്നുവെന്ന് കണ്ടാൽ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News