'ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കും'; ഗസ്സക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ

ബന്ദികളുടെ ജീവൻ കൊണ്ട്​ പന്താടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി

Update: 2025-03-04 01:33 GMT
Editor : ലിസി. പി | By : Web Desk

ഗസ്സ സിറ്റി :ഉപരോധം കടുപ്പിക്കുന്നതിനു പുറമെ ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ഗസ്സക്ക്​ നേരെ ആക്രമണം പുനരാരംഭിക്കാനും മടിക്കില്ലെന്നുറച്ച്​ ഇ​സ്രായേൽ. 

അതിർത്തികൾ മുഖേന ഗസ്സയിലേക്കുള്ള മുഴുവൻ സഹായ വിതരണവും വിലക്കിയതിനു പുറമെ വെള്ളവും വൈദ്യുതിയും തടയാനും പ്രധാനമന്ത്രി ​ബിന്യമിൻ നെതന്യാഹുവിന്​ പദ്ധതിയുള്ളതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ബന്ദികളെ പത്ത്​ ദിവസത്തിനുള്ളില്‍  ഹമാസ്​ കൈമാറിയില്ലെങ്കിൽ ഗസ്സയിൽ ആക്രമണം പുനരാ​രംഭിക്കുമെന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു. വ്യാഴാഴ്ച യു.എസ്​ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫുമായി നടക്കുന്ന ചർച്ചക്കു ശേഷമാകും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമെന്നും ചാനൽ വ്യക്​തമാക്കുന്നു. ചർച്ചക്ക്​ വിസമ്മതിച്ച ഹമാസാണ്​ നിലവിലെ പ്രതിസന്ധിക്ക്​ കാരണമെന്ന്​ അമേരിക്ക കുറ്റപ്പെടുത്തി.

Advertising
Advertising

അതിനിടെ ബന്ദികളുടെ ജീവൻ കൊണ്ട്​ പന്താടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി. ഇസ്രായേൽ ​പാർലമെന്‍റിലും ബന്ദികളുടെ ബന്ധുക്കള്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയർത്തി.

അതേസമയം, വ​ട​ക്ക​ൻ ഇ​സ്രാ​യേ​ൽ ന​ഗ​ര​മാ​യ ഹൈ​ഫ​യി​ൽ കു​ത്തേ​റ്റ്​ 70 കാ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മി​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഇ​സ്രാ​യേ​ൽ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​സ്രാ​യേ​ൽ പൗ​ര​ത്വ​മു​ള്ള അ​റ​ബ് വം​ശ​ജ​നാ​ണ് ആ​ക്ര​മി​യെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ഈജിപ്ത്​ തലസ്ഥാനമായ കെയ്​റോയിൽ ഇന്ന്​ ചേരുന്ന അറബ്​ ലീഗ്​ നേതൃയോഗം ട്രംപിന്‍റെ ഗസ്സ പദ്ധതിക്കുള്ള ബദൽ സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News